ഡമാസ്കസ്: അമേരിക്കയും സഖ്യകക്ഷികളും സിറിയയ്ക്കു നേരെ ആക്രമണം തുടങ്ങിയെന്ന് റിപ്പോർട്ട്. രാസായുധങ്ങൾ സംഭരിച്ച മേഖലകളിലാണ് ആക്രമണം. യുഎസ്,യുകെ,ഫ്രാൻസ് സംയുക്ത സൈന്യമാണ് ആക്രമണം നടത്തുന്നത്. ആക്രമണ വാർത്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിക്കുകയും ചെയ്തു. സിറിയയിലെ രാസായുധ സംഭരണ കേന്ദ്രങ്ങൾ മുഴുവൻ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം സിറിയയിൽ ഉണ്ടായ രാസായുധാക്രണണത്തിന് തിരിച്ചടി നൽകുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. രാസായുധാക്രമണത്തെ അപലപിച്ച് തെരേസ മേ ഉൾപ്പടെയുള്ള ലോക നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സംയുക്തസൈന്യം ഡമാസ്കസ് പ്രദേശത്ത് ആക്രമണം നടത്തുന്നതെന്നാണ് വിവരം. എന്നാൽ സംയുക്ത സൈനികാക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചെന്ന് സിറിയൻ ഭരണകൂട വൃത്തങ്ങൾ അറിയിച്ചു.
സിറിയൻ സയന്റിഫിക് റിസർച്ച് സെന്ററിനു നേർക്കും ആക്രമണമുണ്ടായെന്ന് സിറിയൻ മനുഷ്യാവകാശ നിരീക്ഷണ സംഘടന വ്യക്തമാക്കി. ആക്രമണത്തിന് ഉത്തരവിട്ടെന്ന് യുകെ പ്രധാനമന്ത്രി തെരേസ മേയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.