മെട്രോ നഗരങ്ങളിലെ ഓൺലൈൻ പെണ്‍വാണിഭ സംഘങ്ങളടക്കമുള്ള വ്യഭിജാര ശാലകളില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടികളില്‍ ഏറെയും നേപ്പാളില്‍ നിന്ന്‍ ;ഇന്‍ഡോ -നേപ്പാള്‍ അതിര്‍ത്തിയില്‍ നടക്കുന്നത് വന്‍ മനുഷ്യ കടത്ത് ,ഗ്രാമങ്ങളില്‍ നിന്നും കടത്തുന്ന പെണ്‍കുട്ടികള്‍ക്ക് വിലയിടുന്നത് പതിനായിരങ്ങള്‍ ..!

ഡല്‍ഹി : അതിര്‍ത്തി സംരക്ഷണ സേനയുടെ പഠനങ്ങളനുസരിച്ചു ഇന്‍ഡോ -നേപ്പാള്‍ അതിര്‍ത്തിയില്‍ പ്രായപൂര്‍ത്തിയാവാത്തതടക്കം പെണ്‍കുട്ടികളെ കടത്തിയ കേസുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉണ്ടായത് 500% വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ടുകള്‍ ..2012 മുതല്‍ 2018 വരെയുള്ള കണക്കുകള്‍ എടുത്താല്‍ ഇതുവരെ ബോര്‍ഡര്‍ ഫോഴ്സ് രക്ഷപ്പെടുത്തിയത് 2000 ഓളം കുട്ടികളാണ് ..പിടിക്കപ്പെട്ടത് പരിശോധിച്ചാല്‍ 700 ലേറെ പ്രതികള്‍..! എന്നാല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നത് ഇതേ രീതിയില്‍ പോലീസിനെ കബളിപ്പിച്ച്‌ എത്രയെത്ര കേസുകള്‍ രാജ്യത്ത് സുഗമമായി എത്തിച്ചേരുന്നു എന്ന വസ്തുതയിലെക്കാണ് വിരല്‍ ചൂണ്ടുന്നത് …
 
 

ഇവരില്‍ പലരും നേപ്പാളിലെ കുഗ്രാമങ്ങളില്‍ നിന്നുമാണ് ഇത്തരക്കാരുടെ കൈകളിലെത്തിച്ചേരുന്നത്  ..! ചിലത് വീട്ടുകാര്‍ അറിവോടെ തന്നെ  .. പണം നല്‍കി പെണ്‍കുട്ടികളെ പിന്നീടു എത്തിക്കുന്നത് ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ പെണ്‍വാണിഭ സംഘങ്ങളിലെക്കും , ലൈംഗീകത്തെരുവുകളിലെക്കുമാണ് ..ഇവിടെ ഇവര്‍ക്ക് വിലയിടുന്നത് പതിനായിരങ്ങള്‍ ആണ്  ..!  കന്യകകളായ കുട്ടികള്‍ക്ക് ലഭിക്കുന്ന ഡിമാന്റ് മുതലെടുത്ത്‌ വന്‍ തുകയാണ് അവശ്യപ്പെടുന്നതും ..

 

അനധികൃത മസാജ് സെന്ററുകളിലെക്കും  മറ്റും  ,ഇങ്ങനെ ധാരാളം വില്‍പ്പന നടത്തുന്നു …ചില കേസുകളില്‍ അവയവ വില്‍പ്പനയ്ക്ക് വേണ്ടിയും  ഇവരെ ഉപയോഗപെടുത്തുന്നു ..കൂടുതലും 9-16 വയസ്സിനു ഇടയില്‍ പ്രായമുള്ള കുട്ടികളെ ആണ് ..

..മുംബൈ ,ഡല്‍ഹി തുടങ്ങിയ സംസ്ഥാനത്താണ് ഏറ്റവും രൂക്ഷമെന്നു  പഠനങ്ങള്‍ സൂചിപ്പിക്കുന്നത്  ….കൂടുതല്‍ കുട്ടികളും ഹില്സ് പരിധിയിലെ  നിവാസികളായ താഴ്ന്ന ജാതിയില്‍ പെട്ട കുടുംബങ്ങളില്‍ നിന്നുമാണ് ..ഇത്തരത്തില്‍  കടത്തുന്ന കുട്ടികളില്‍ ആണുങ്ങളെ ‘ദലാല്‍സ് എന്നും പെണ്‍കുട്ടികളെ’ ദിദീസ് ‘എന്നുമാണ് ഏജന്റുമാര്‍ വിശേഷിപ്പിക്കുന്നത് … ഇപ്രകാരം രഹസ്യമായി നാമകരണം നടത്തുന്ന പെണ്‍കുട്ടികളെ എല്ലാം ലൈംഗീക തൊഴിലിനു  എല്ലാം ലൈംഗീക തൊഴിലിനു വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത് …അതിര്‍ത്തിയിലെ ചെറു പട്ടണത്തില്‍ നിന്നും ബസുകളില്‍  ആണ്, ഇങ്ങനെ കുട്ടികളെ എത്തിക്കുന്നത് ..തുടര്‍ന്ന്‍ ആറായിരം മുതല്‍ പതിനായിരങ്ങള്‍ വിലയിട്ടു വില്‍പ്പന നടത്തുന്നു …

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us