ബെംഗലൂരു : നഗരത്തിലെ ട്രാഫിക്ക് ബ്ലോക്കുകള്‍ സൃഷ്ടിക്കുന്ന സമയ നഷ്ടം കുറച്ചൊന്നുമല്ല മലയാളികളടക്കമുള്ള ബൈക്ക് യാത്രക്കാരെ വലയ്ക്കുന്നത് ..പക്ഷെ ഇതിനു വേണ്ടി നമ്മള്‍ സ്വീകരിക്കുന്ന ചില ‘എളുപ്പ വഴികള്‍ ‘ പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നത് തീര്‍ച്ചയാണ് …ട്രാഫിക്ക് ബ്ലോക്കുകളില്‍ കിടക്കുമ്പോള്‍ റോഡിനോട് ചേര്‍ന്നുള്ള ഫുട്ട് പാത്തുകളില്‍ കൂടി എളുപ്പം നീങ്ങുവാന്‍ ശ്രമിക്കുന്നവര്‍ അറിയുക .. ക്യാമറ കണ്ണുകള്‍ നിങ്ങളുടെ വാഹനത്തെ ഒപ്പിയെടുക്കുന്നുണ്ടാവും .! ഇത്തരത്തില്‍ ബംഗലൂരു ട്രാഫിക്ക് പോലീസ് ഒരു വര്ഷം രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ഇരുപതിനായിരത്തിനടുത്താണ് ..
ഈ കഴിഞ്ഞ മാസങ്ങളില്‍ 2735 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത് ..ഇപ്രകാരം കാല്‍ നടക്കാര്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന രീതിയില്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടാല്‍ 100 രൂപയും , അപകടകരമായ ഡ്രൈവിംഗിന് 300 രൂപയും ചേര്‍ത്ത് നാനൂറോളം രൂപയാണ് പെറ്റി ഇനത്തില്‍ നല്‍കേണ്ടി വരുന്നത് ..! ക്യാമറയില്‍ പതിഞ്ഞ വാഹനത്തിന്റെ നമ്പര്‍ നോട്ടു ചെയ്തുള്ള നടപടിയും വൈകാതെ ഉണ്ടാവും .. ഈ രീതിയില്‍ ഇരു ചക്ര വാഹന ഉടമയുടെ ലൈസന്‍സ് പിടിച്ചെടുക്കാനും നിയമത്തില്‍ അനുശാസിക്കുന്നുണ്ട് ..
എങ്കിലും ട്രാഫിക്കിന്റെ മൂര്‍ദ്ധന്യവസ്ഥയില്‍ വാഹനം പിടിച്ചെടുക്കാന്‍ പോലീസിനെ സമ്പന്ധിച്ചിടത്തോളം ദുഷ്ക്കരമാണ് …ആയതിനാല്‍ ഇപ്പോള്‍ പോലീസ് ചിലയിടങ്ങളില്‍ ഫുട്ട് പാത്തുകളില്‍ കാല്‍ നടക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തിലും, എന്നാല്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത വിധത്തിലും ചെറിയ തൂണുകള്‍ സ്ഥാപിച്ചത് ഇതിനെതിരെ ഉള്ള നടപടി എന്നോണമായിരുന്നു ..! തിരക്കേറിയ എംജി റോഡ്, ഇന്ദിരാ നഗര്‍ 100 ഫീറ്റ് റോഡ് . ബ്രിഗ്രെഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ കാണാന്‍ കഴിയും ..അള്‍സൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഇത്തരത്തിലുള്ള രീതി ആദ്യമായി പോലീസ് പരീക്ഷിച്ചത് …
ഫുട്ട് പാത്തുകളില്‍ കൂടിയുള്ള ഈ ‘യാത്ര ‘ ഏതെങ്കിലും വിധത്തില്‍ കാല്‍ നടക്കാരന് അപകടമുണ്ടാക്കിയാല്‍ ഗുരുതരമായ കേസുകളിലെക്ക് നയിക്കുമെന്നത് ഉറപ്പാണ് .. ഇത്തരത്തിലുള്ള പല കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട് ..! നിരവധി ബോധവത്കരണ ക്ലാസ്സുകള്‍ ഈ കാര്യത്തില്‍ ട്രാഫിക്ക് പോലീസ് സംഘടിപ്പിക്കുന്നുണ്ട് എങ്കിലും പൂര്‍ണ്ണമായ ഫലം ലഭിക്കുന്നില്ല ,,ആയതിനാല്‍ കടുത്ത നിയമ നടപടികള്‍ തന്നെയാണ് മുന്നിലുള്ള വഴിയെന്നു …അസിസിറ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് (ട്രാഫിക് ) ആര്‍ ഹിതെന്ദ്ര പറയുന്നു ..!