ബെംഗലൂരു :ആനന്ദ റാവു സര്‍ക്കിളിലേക്ക് യാത്ര ചെയ്യുമ്പോള്‍ , ശേഷാദ്രിപുരം ,മല്ലേശ്വരം റോഡില്‍ സ്ഥിതി ചെയ്യുന്ന ഒരു ‘നടരാജ് ‘ തിയേറ്റര്‍ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടാവുമെന്നത് തീര്‍ച്ചയാണ് ….ഏറ്റവും അവസാനം അവിടെ റിലീസ് ചെയ്തത് വിജയ് സേതുപതി – മാധവന് ടീമിന്റെ ‘വിക്രം വേദ ‘യായിരുന്നു …! നീണ്ട 48 വര്‍ഷങ്ങളുടെ സേവനം മതിയാക്കി ‘നടരാജ് ‘ ഈ ആഴ്ച പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ വില്ലന്റെ സ്ഥാനത് നിര്‍ത്താന്‍ മുളച്ചു പൊന്തുന്ന മള്‍ട്ടിപ്ലക്സുകളുടെ കണക്കും ,സാമ്പത്തിക നഷ്ടവും തന്നെയാണ് ഉടമസ്ഥര്‍ക്ക് പറയാന്‍ കഴിയുന്നത് ..ശെരിയാണ് ..! ഊര്ദ്ധ ശ്വാസം വലിച്ചു നീങ്ങുകയായിരുന്നു നടരാജ് …ഇതേ പാരമ്പര്യത്തിലുള്ള സിംഗിള്‍ സ്ക്രീനുകള്‍ എല്ലാം തന്നെ ഉദ്യാന നഗരിയോട് വിടപറഞ്ഞു പോയി കഴിഞ്ഞു …..
ഒരു കാലത്ത് ബെംഗലൂരുവില്‍ വാസമുറപ്പിച്ച തമിഴര്‍ക്ക് ഉത്സവം തന്നെയായിരുന്നു നടരാജ് തിയേറ്റര്‍ …തമിഴ് ചിത്രങ്ങളുടെ പെരുമഴക്കാലമായിരുന്നു അന്ന് ..കൂടുതലും സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിന്റെ ചിത്രങ്ങള്‍ തന്നെ …’തലൈവര്‍’ അനശ്വരമാക്കിയ ദളപതിയും ബാഷയും ,അരുണാചലവും ,പടയപ്പയും എന്തിനു ഈ അടുത്ത് കബാലി വരെ ഇവിടെ ആഴ്ച്ചകളോളം നിറഞ്ഞ സദസില്‍ കളിച്ചവയായിരുന്നു …വളരെ കുറച്ചു കന്നട ചിത്രങ്ങള്‍ കളിച്ചതോഴിച്ചാല് ഭൂരിഭാഗവും തമിഴ് പടങ്ങള്‍ തന്നെ …..! ആ പ്രൌഡിയ്ക്ക് നിരവധി കാരണങ്ങളുമുണ്ട് …ബെംഗലൂരുവിലെ അന്നെയ്ക്ക് ഉണ്ടായിരുന്നത് വെച്ച് രണ്ടാമത്തെ വലിയ സ്ക്രീന്‍ നടരാജിലെ തന്നെയായിരുന്നു …! 1100 ആയിരുന്നു സീറ്റിംഗ് കപ്പാസിറ്റി ….! ദക്ഷിണേന്ത്യന്‍ സിനിമകളുടെ സുവര്‍ണ്ണകാലഘട്ടമെന്നു അവകാശപ്പെടാവുന്ന തൊണ്ണൂറുകളിലാണ് ഇവിടെ ഹിറ്റുകള്‍ പിറന്നത് …എപ്പോഴക്കെ രജനി ചിത്രങ്ങള്‍ റിലീസ് ആവുമ്പോഴും ഇവിടെ ഉത്സവ പ്രതീതിയാ യിരുന്നു …കട്ടൌട്ടുകളും പലാഭിഷേകവുമായി ആരാധകരുടെ ആര്‍പ്പു വിളികളുടെ ഗാഥ ആ ഓരോ ചുവരുകള്‍ക്കും പറയാനുണ്ട് …..
1970 ലായിരുന്നു നടരാജ് തുടക്കമിടുന്നത് …നിര്മ്മാണത്തിനോടുവില് ആഘോഷമായി ആദ്യം പ്രദര്‍ശിപ്പിച്ച ചിത്രം രാജ് കുമാര്‍ നായകനായ ‘പരോപകാരി’ ആയിരുന്നു … കാല ക്രെമേണ തമിഴ് ചിത്രങ്ങളുടെ റിലീസിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചുവന്നു പറയാം … ബംഗലൂരുവില്‍ 21% തമിഴ് ജനത സ്ഥിര താമസമാക്കിയിട്ടുണ്ട് എന്നാണ് കണക്ക് …തമിഴ് മക്കളുടെ സിനിമ പ്രേമം കണ്ടറിഞ്ഞു വിനിയോഗിക്കാന്‍ ഉടമസ്ഥര്‍ തീരുമാനിച്ചതും ഇതൊക്കെ കൊണ്ട് തന്നെയാണ് ..സൂപ്പര്‍ താര ചിത്രങ്ങള്‍ റിലീസ് അയാള്‍ പിന്നെ തിയേറ്റര്‍ പരിസരം ഒരു ‘മിനി മദ്രാസ് ‘ ആയി രൂപാന്തപ്പെടുന്നത് നിത്യ കാഴ്ചയായി …എന്നാല്‍ കാവേരി നദീ ജല പ്രശ്നം കയ്യാങ്കളിയിലേക്ക് നീങ്ങിയ സമയം ഏറ്റവും കൂടുതല്‍ ‘പൊല്ലാപ്പ്’ പിടിച്ചതും തിയേറ്റര്‍ ഉടമകള്‍ ആയിരുന്നു ..അന്ന് ആഴ്ചകളോളം മെയിന്‍ വാതിലിനു താഴ് വീണു കിടന്നു …!
രുദ്ര ശര്‍മ്മ എന്ന വ്യക്തിയുടെ 19000 സ്ക്വയര്‍ ഫീറ്റ് സ്ഥലം ലീസിനു എടുത്തു തുടക്കമിട്ടതായിരുന്നു തിയേറ്റര്‍ …അദ്ദേഹം വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ ആണ് ..! ഇന്ന് കാര്യങ്ങള്‍ കൈക്കൊള്ളുന്നത് അദ്ദേഹത്തിന്റെ മക്കള്‍ ആണ് ..എങ്കിലും
തിയേറ്റര്‍ തുടര്‍ന്ന് ആ സ്ഥലത്ത് മുന്നോട്ടു കൊണ്ടു പോകുന്നതില്‍ അവര്‍ക്ക് എതിര്‍പ്പ് ഒന്നുമില്ല ..പക്ഷെ ലാഭക്കണക്കുകള്‍ മല്ട്ടിപ്ലക്സുകളിലേക്ക് നീങ്ങിയതോടെ തുടര്‍ന്ന് നടത്തികൊണ്ട് പോകാന്‍ വളരെ ബുദ്ധിമുട്ടാണെന്ന വസ്തുത തിയേറ്റര്‍ അധികൃതര്‍ കൈക്കൊള്ളുകയായിരുന്നു …പക്ഷെ ഒരിക്കലും ഈ സ്ഥലം വിറ്റ് കളയാന്‍ ഒരുക്കമല്ല എന്നതാണ് രസകരമായ കാര്യം …മികച്ച വില നല്കി സ്ഥലം ഏറ്റെടുക്കാന്‍ നിരവധിയാളുകള്‍ മുന്നോട്ട് വന്നെങ്കിലും സിനിമ പാരമ്പര്യത്തിന്റെ ഒരു ചരിത്രം പറയുന്ന ഈ സ്ഥലവുമായി അദ്ദേഹത്തിന്റെ വൈകാരിക ബന്ധം മക്കള്‍ക്ക് നന്നായി അറിയാമെന്നതിനാലാണ് ഈ തീരുമാനം …തിയേറ്റര്‍ ഉടമകളുമായുള്ള കരാര്‍ ഈ മാസം അവസാനിക്കുന്നതോടെയാണ് സ്ഥലം നിരത്തികൊണ്ട് ഓഡിറ്റോറിയമെന്ന ചിന്ത ഉടലെടുക്കുന്നത് .!
ഹൌസ് ഫുള്‍ ബോര്‍ഡു ഗേറ്റില്‍ ചാര്‍ത്തിയ എത്രയോ നാളുകള്‍ …! ആരവങ്ങളുടെ അന്തരീക്ഷങ്ങള്‍ …ഫസ്റ്റ് ബെല്ലിന്റെ മണി നാദം , അതെ ..! ഉദ്യാന നഗരിയിലെ ഈ സിനിമ കൊട്ടക ഒരു തലമുറയ്ക്ക് വികാരമായിരുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.