ബെംഗളൂരു : ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ പറക്കുന്ന ത്രിവർണപതാക ബെളഗാവിയിലെ കോട്ടെ തടാകതീരത്ത് ഉയർത്തി. 110 മീറ്റർ ഉയരമുള്ള കൊടിമരത്തിൽ, 120X80 അടി വലുപ്പമുള്ള ദേശീയപതാക മന്ത്രി രമേഷ് ജാർക്കിഹോളി രാഷ്ട്രത്തിനു സമർപ്പിച്ചു.
സർക്കാർ ഉദ്യോഗസ്ഥരും വിവിധ സാമുദായിക മത മേലധ്യക്ഷൻമാരും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ ചടങ്ങിൽ സാക്ഷ്യം വഹിച്ചു. ഇതുവരെ ഏറ്റവും ഉയരത്തിൽ ദേശീയ പതാക പാറിയിരുന്നതു വാഗ അതിർത്തിയിലെ 109.7 മീറ്റർ ഉയരമുള്ള കൊടിമരത്തിലായിരുന്നു. പുണെയിൽ 109 മീറ്റർ ഉയരമുള്ള കൊടിമരത്തിലാണ് ദേശീയ പതാക ഉയർത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.