തെരഞ്ഞെടുപ്പ് അടുത്തു;എല്ലായിടത്തും വൈറ്റ് ടോപ്പിംഗ് തകൃതി;കൂടെ ട്രാഫിക് ബ്ലോക്കുകളും;മൈസൂരു റോഡിൽ സമയ കൃത്യത പാലിക്കാൻ കഴിയാതെ വലഞ്ഞ് ആർ ടി സി സർവീസുകൾ.

ബെംഗളൂരു: റോഡിന്റെ വൈറ്റ് ടോപ്പിങ് നവീകരണവും മെട്രോ നിർമാണവും കാരണം മൈസൂരു-ബെംഗളൂരു ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നതോടെ സമയം പാലിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേരള ആർടിസിയും കർണാടക ആർടിസിയും.മൈസൂരു റോഡിലെ വൈറ്റ് ടോപ്പിങ്ങും നായന്തഹള്ളി മുതൽ കെങ്കേരി വരെയുള്ള നമ്മ മെട്രോയുടെ നിർമാണ പ്രവൃത്തികളും കാരണം രാപകൽ വ്യത്യാസമില്ലാതെ വാഹനങ്ങളുടെ നിര നീളുകയാണ്. തിരക്കേറിയ ദിവസങ്ങളിൽ അഞ്ച് കിലോമീറ്റർ ദൂരം പിന്നിടാൻ അരമണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ സമയമെടുക്കും.

സാറ്റലൈറ്റ് ബസ് ടെർമിനലിലേക്കുള്ള പ്രവേശനകവാടത്തിൽ റോഡിന്റെ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ദീപാഞ്ജലി നഗർ മെട്രോ സ്റ്റേഷൻ ഭാഗത്ത് നിന്ന് മൈസൂരു റോഡിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ മേൽപ്പാലത്തിൽ കുരുങ്ങും. ഇതോടെ സാറ്റലൈറ്റ് സ്റ്റാൻഡിൽ നിന്ന് പുറത്തേക്കെത്തുന്ന ബസുകളും മുന്നോട്ടു പോകാൻ കഴിയാതെ കുരുക്കിലകപ്പെടുകയാണ്. ബിഎംടിസി ബസ് സർവീസുകൾ പാതി വഴിയിൽ സർവീസ് അവസാനിപ്പിക്കുന്നതും പതിവാണ്. കെങ്കേരി, ബിഡദി, നായന്തഹള്ളി, രാജരാജേശ്വരി നഗർ, അട്ടിഗുപ്പെ എന്നിവിടങ്ങളിലേക്കുള്ളവരാണ് ദുരിതത്തിലാകുന്നത്.വിശ്രമിക്കാൻ സമയമില്ല

ബസ് ഷെഡ്യൂളുകൾ താളം തെബസ് ഷെഡ്യൂളുകൾ താളം തെറ്റുന്നതോടെ യാത്രക്കാർക്കൊപ്പം വലയുന്നത് കേരള ആർടിസി ജീവനക്കാർ കൂടിയാണ്. മലബാർ ഭാഗത്തേക്കുള്ള ഒട്ടേറെ സർവീസുകൾ രാവിലെ നാട്ടിൽ നിന്നു ബെംഗളൂരുവിലേക്ക് പുറപ്പെട്ട് വൈകിട്ട് മടങ്ങുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. വൈകിട്ട് ആറിനുള്ളിൽ എത്തേണ്ട ബസുകൾ കുരുക്കിലകപ്പെട്ട് രണ്ടു മണിക്കൂർ വരെ വൈകിയാണ് സാറ്റലൈറ്റ് സ്റ്റാൻഡിലെത്തുന്നത്. രാത്രി പത്തിന് തിരിച്ചുപോകേണ്ട ബസിലെ ഡ്രൈവർക്ക് പലപ്പോഴും വിശ്രമിക്കാൻ സമയം ലഭിക്കുന്നില്ല.  മണിക്കൂറോളം തുടർച്ചയായി ബസോടിക്കേണ്ട അവസ്ഥയിലാണ് ഇവർ.

സാറ്റലൈറ്റ് സ്റ്റാൻഡിലെ സൗകര്യക്കുറവു കാരണം വോൾവോ, സ്കാനിയ ബസുകളുൾപ്പെടെ പീനിയയിലെ ബസവേശ്വര ടെർമിനലിലാണ് പാർക്ക് ചെയ്യുന്നത്. ഇവിടെ നിന്ന് 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സാറ്റലൈറ്റ് വരെയെത്താൻ വൈകിട്ട് ഒരു മണിക്കൂർ വരെ സമയമെടുക്കുന്നുണ്ട്. ഇതോടെ തെക്കൻ കേരളത്തിലേക്കുള്ള ബസ് സർവീസുകൾക്കും കൃത്യസമയം പാലിക്കാൻ സാധിക്കുന്നില്ല. കർണാടക ആർടിസിയുടെ കേരളത്തിലേക്കുള്ള സർവീസുകൾക്ക് പുറമെ മൈസൂരു, മടിക്കേരി, ഗൂഡല്ലൂർ, ഊട്ടി എന്നിവിടങ്ങളിലേക്കുള്ള  ബസുകളും ഗതാഗതകുരുക്കുമൂലം വൈകുന്നുണ്ട്. സമയത്ത് എത്താൻ കാൽനടയാത്ര

കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ പതിവായി വൈകുന്നതിനാലാണ് ടിക്കറ്റ് നിരക്ക് കൂടുതലായിട്ടും ഒട്ടേറെ പേർ ബസിനെ ആശ്രയിക്കുന്നത്. കോഴിക്കോട്, കണ്ണൂർ ഭാഗത്ത് നിന്ന് ട്രെയിനിലും കുറഞ്ഞ സമയം കൊണ്ട് ബസ് സർവീസുകൾ എത്തും. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി മൈസൂരു റോഡിലെ ഗതാഗതകുരുക്ക് കാരണം സമയത്ത് ജോലിക്കെത്താൻ സാധിക്കുന്നില്ലെന്ന് തലശേരി ധർമടം സ്വദേശി പ്രവീൺകുമാർ പറഞ്ഞു.തുടർച്ചയായ അവധി കഴിഞ്ഞുള്ള പ്രവൃത്തി ദിവസങ്ങളിലാണ് സ്ഥിതി രൂക്ഷം. പലരും ബസിൽ നിന്നിറങ്ങി കിലോമീറ്ററുകൾ നടന്നാണ് മൈസൂരു റോഡ്, ദീപാഞ്ജലി നഗർ മെട്രോ സ്റ്റേഷനുകളിലെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us