ബെംഗളൂരു :
11:00 മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു,ടയര്‍ കത്തിച്ച് റോഡ് ഗതാഗതം നിരോധിച്ചിരിക്കുന്നു.
11:00 ടൌണ്‍ ഹാളിന് മുന്പില് കന്നഡ രക്ഷണ വേദികെ ,കന്നഡ ചാലുവാലി വട്ടാല്‍ പക്ഷ മറ്റു കര്‍ഷക സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രകടനം തുടങ്ങി,ചിലര്‍ ടൌണ്‍ ഹാളിന് മുകളില്‍ കയറി കര്‍ണാടക പതാക വീശുന്നുണ്ട്.
10:45 ടൌണ്‍ ഹാളില്‍ നിന്ന് ഫ്രീഡം പാര്‍ക്കിലേക്ക് കന്നഡ ഒക്കൂട്ട യുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പ്രകടനവും റാലിയും ആരംഭിക്കും.
10:30 കൊല്ലുന്ന വില ഈടാക്കി ഓട്ടോസര്വിസുകള്;ഓല-ഉബെര്‍ ടാക്സികള്‍ ചിലയിടങ്ങളില്‍ സര്‍വീസ് നടത്തുന്നു.അവസരം മുതലെടുത്ത് ഓട്ടോ-ടാക്സി ക്കാര് അമിത നിരക്ക് ഈടാക്കി സര്‍വിസ് നടത്തുന്നുണ്ട്.
10:00 കര്‍ണാടക ബന്ദ് വന്‍ വിജയമായി എന്ന് കന്നഡ ഒക്കൂട്ട നേതാവായ വാട്ടല്‍ നാഗരാജ് അഭിപ്രായപ്പെട്ടു.രാഷ്ട്രീയത്തിന് അതീതമായി സഹകരിച്ച ജനങ്ങളോട് അദ്ദേഹം നന്ദി പറഞ്ഞു.
09:00 മെട്രോ സർവ്വീസ് നിർത്തിവച്ചു.
08:00 ഹൊസൂർ അത്തി ബലെ ബോർഡറിൽ 100 കണക്കിന് ബസുകൾ കർണാടകയിലേക്ക് കയറാൻ കഴിയാതെ നിർത്തിവച്ചിരിക്കുന്നു.
7:00 കോറമംഗല സോണി വേൾഡ് ജംഗ്ഷനിൽ സമരക്കാർ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി.
06:30 മെട്രോ ട്രെയിൻ പ്രവർത്തിക്കുന്നു, സിറ്റി റയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടയാൻ ശ്രമിച്ച കർണാടക രക്ഷണ വേദികെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.10 മിനിറ്റ് നേരം ട്രെയിനുകൾ വൈകി.
06:00 രാവിലെ ആറു മണി മുതൽ തുടങ്ങിയ കർണാടക ബന്ദ് ചെറിയ രീതിയിൽ നഗര ജീവിതത്തെ ബാധിച്ച് തുടങ്ങി.സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.