നാളത്തെ ബന്ദ് ദിനത്തിൽ മലയാളികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

ഒരു കാലഘട്ടത്തിൽ ബന്ദും ഹർത്താലും ഒരു വിധത്തിലും ബാധിക്കാത്ത നഗരമായിരുന്നു ബെംഗളൂരു.പലപ്പോഴും ബന്ദ് ദിവസങ്ങളിൽ സാധാരണ പോലെ സ്കൂളുകളും ഓഫീസുകളും മറ്റും പ്രവര്‍ത്തിച്ചിരുന്നു, എന്നാൻ കഴിഞ്ഞ കുറച്ച് വർഷമായി “മണ്ണിന്റെ മക്കൾ വാദം” വലിയ  രീതിയിൽ ബെംഗളൂരു പോലെയുള്ള സ്ഥലങ്ങളിൽ ഉടലെടുത്തിട്ടുണ്ട് അതിന്റെ ഫലമായുണ്ടായ സംഘടനകൾ ആണ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ ഉള്ള കന്നഡ ചാലുവാലി വാട്ടാൾ പക്ഷ, കർണാടക രക്ഷണ വേദികെ ,ജയ് കർണാടക തുടങ്ങിയവ.(പഴയ അധോലോക രാജാവ് മുത്തപ്പ റായിയുടെ നേതൃത്വത്തിലുള്ള ജയ കർണാടക 25ലെ ബന്ദിനെ പിൻതുണക്കുന്നില്ല എന്നതാണ് ഏറ്റവും പുതിയ വിവരം)

നമ്മുടെ നാട്ടിൽ ചില രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തിട്ടുള്ള ആക്രമണങ്ങളുടെ റോൾ ഇവിടെ വഹിക്കുന്നത് മുകളിൽ എഴുതിയ സംഘടനകൾ ആണെന്ന് മാത്രം. പ്രധാന രാഷ്ട്രീയ കക്ഷികൾ ഈ വിഷയങ്ങളിൽ കണ്ണടക്കാറാണ് പതിവ് കാരണം ഇത്തരം വിഷയങ്ങളിൽ ഇരകൾ ആകുന്നതില്‍ കൂടുതലും കര്‍ണാടകയില്‍ വോട്ടര്‍ അല്ലാത്തവര്‍ ആണ് എന്നത് തന്നെയാണ് പ്രധാന കാരണം.

നാളെ കര്‍ണാടക ബന്ദ് നടക്കുമ്പോള്‍  ബെംഗളൂരുവിൽ ഉള്ള മലയാളികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ പ്രതിപാതിക്കുന്നു,കൂടുതലും സാദ്ധ്യതകള്‍ ആണ്.

  1. ഓഫീസ് അവധി പ്രഖ്യാപിച്ചിട്ട്  ഇല്ലെങ്കില്‍ കൂടി നാളെ ഓഫീസില്‍ പോകാതിരിക്കുന്നതാണ് അഭികാമ്യം,വര്‍ക്ക്‌ ഫ്രം ഹോം തുടങ്ങിയ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുക.പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ ആയ കെ എസ് ആര്‍ ടി സിയും ബി എം ടി സിയും ബന്ദ്‌ നെ സപ്പോര്‍ട്ട് ചെയ്യുന്നത് കൊണ്ട്,അങ്ങനെ യാത്ര ചെയ്യുന്നവര്‍ വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാതെ ഇരിക്കുന്നത് ആണ് അഭികാമ്യം.മെട്രോ ഓടാൻ സാദ്ധ്യയതയുണ്ട്. ട്രെയിനുകൾ നിർത്തിവക്കാൻ ഇപ്പോൾ സാദ്ധ്യതയില്ല.
  2. സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ പ്രധാന റോഡുകള്‍ ഒഴിവാക്കി ഇട റോഡുകള്‍ കണ്ടെത്തി അതിലൂടെ യാത്ര ചെയ്യുന്നതാണ് നല്ലത്,നഗരത്തിലെ പ്രധാന റോഡുകള്‍ ആയ ഹോസുര്‍ റോഡ്‌ ,ബന്നെര്‍ഘട്ട റോഡ്‌ ,ഓള്‍ഡ്‌ മദ്രാസ്‌ റോഡ്‌ ,ഔട്ടെര്‍ റിംഗ് റോഡ്‌ തുടങ്ങിയവയില്‍ എല്ലാം റോഡ്‌ തടയല്‍ ഉറപ്പാണ്‌,എന്തെങ്കിലും പ്രശ്നം മനസ്സിലാക്കിയാല്‍ അവിടെ കൂടുതല്‍ സമയം ചെലവഴിക്കാതെ ഇട റോഡുകള്‍ കണ്ടെത്തുകയോ തിരിച്ചു പോരുകയോ ചെയ്യുക.
  3. നടുറോഡിൽ ടയർ കത്തിക്കൽ മുദ്രാവാക്യം വിളി എന്നിവ തകൃതിയായി നടക്കുന്നുണ്ടാവും, കഴിയുന്നതും അവിടെ നിന്ന് മാറി നിൽക്കുക. മൊബൈലിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ചവർ വരെ അക്രമിക്കപ്പെട്ട മുൻ സംഭവങ്ങൾ ഉണ്ട്.
  4. രാവിലെ 7 മുതൽ ഉച്ചക്ക് 2 മണി വരെ അടുത്ത ജംഗ്ഷൻ വരെ പോകുന്നത് ഒഴിവാക്കുക, ടൂവീലറിൽ പോയാൽ പോലും ചിലപ്പോള്‍ അക്രമിക്കപ്പെടാൻ സാദ്ധ്യത ഉണ്ട്.
  5. വൈകുന്നേരം 5-6 മണി നേരമാകുമ്പോൾ ,അതു വരെ വലിയ അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായിട്ടില്ലെങ്കിൽ പൊതുഗതാഗത സംവിധാനം സാധാരണ നിലയിലേക്ക് എത്തും.
  6. റിപ്പബ്ലിക് ദിന അവധിയോടനുബന്ധിച്ച് തിരക്ക് തുടങ്ങുന്ന ദിവസമാണ് ജനുവരി 25, 6 മണിക്ക് ശേഷമുള്ള അന്തർ സംസ്ഥാന ബസുകൾ എല്ലാം സർവ്വീസ് നടത്താനാണ് സാദ്ധ്യത.തങ്ങളുടെ സർവ്വീസുകളിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ടെലഫോൺ വഴി നാല് മണിക്കൂർ മുൻപേ അറിയിക്കാമെന്ന് കർണാടക ആർ ടി സി ഉറപ്പ് നൽകിയിട്ടുണ്ട്.എന്നാലും കര്‍ണാടക-കേരള ആര്‍ ടി സി ബസുകളില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തവര്‍ ഇവിടെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ വിളിച്ചു സാഹചര്യം ഉറപ്പുവരുത്തുക.

കേരള ആര്‍ ടി സി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകള്‍ :

9483519508 (മജസ്റ്റിക്),

8762689508 (പീനിയ),

080–26756666 (സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്),

080–22221755 (ശാന്തിനഗർ),

080–26709799 (കലാശിപാളയം),

കര്‍ണാടക ആര്‍ ടി സി ബന്ധപ്പെടേണ്ട ഫോൺ നമ്പര്‍ :

24X7  നമ്പര്‍ : 080-49596666

 

7. പല അക്രമകാരി ഗ്രൂപ്പുകളും അന്യസംസ്ഥാനക്കാരെ അക്രമിക്കാനുള്ള ഒരവസരമായി ഇതിനെ കാണാൻ സാദ്ധ്യത ഉണ്ട് ,കഴിവതും പ്രശ്ന ബാധിത മേഖലയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.യാത്ര ചെയ്യുന്നുണ്ടെങ്കില്‍ കര്‍ണാടക രെജിസ്ട്രേഷന്‍ അല്ലാത്ത വാഹനങ്ങള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കും.

8.രാവിലെ ഏഴു മണിക്ക് ഔട്ടർ റിംഗ് റോഡിലുള്ള രാജ് കുമാർ സമാധിയിൽ നിന്ന് ടൗൺ ഹാൾ വരെ കന്നഡ ഒക്കൂട്ടയുടെ റാലി സംഘടിപ്പിച്ചിട്ടുണ്ട്, ഇവിടങ്ങളിൽ കനത്ത ട്രാഫിക്കിനും വഴി തടയലിനും എതിർത്താൽ സംഘർഷങ്ങൾക്കും വരെ സാദ്ധ്യത ഉണ്ട്.

താഴെ കൊടുത്ത സ്ഥലങ്ങളിൽ കൂടുതൽ പ്രകടനങ്ങൾക്കും വഴി തടയലിനും സാദ്ധ്യത കൂടുതല്‍ ഉണ്ട്,

ബൊമ്മ സാന്ദ്ര സർക്കിൾ, സിൽക്ക് ബോർഡ്, വിധാൻ സൗധ, ഫ്രീഡം പാർക്ക്, രാജ് ഭവൻ റോഡ്, മാറത്ത ഹളളി, മൈസൂർ ബാങ്ക് സർക്കിൾ, വിമാനത്താവളത്തിലേക്കുള്ള എൻ എച്ച് 44.

9. രാവിലെ മുതലുള്ള ബന്ദിന്റെ പുരോഗതി ഞങ്ങൾ ഈ മാധ്യമത്തിലൂടെ അറിയിക്കാൻ ശ്രമിക്കാം ,ഇടവേളകളിൽ ഞങ്ങളുടെ പോർട്ടൽ സന്ദർശിക്കുക. കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ പേജ് ലൈക് ചെയ്യുക.

ടിപ്സ് : കഴിയുമെങ്കില്‍ ഇന്ന് തന്നെ ചുവപ്പും മഞ്ഞയും ചേര്‍ന്ന കര്‍ണാടകയുടെ അനൌദ്യോഗിക പതാകയുടെ ചെറിയ രൂപമോ സ്റ്റിക്കറോ കാറിലോ ബൈക്കിലോ ഒട്ടിക്കുകയോ കെട്ടുകയോ ചെയ്യുക,ദൂരെ നിന്നുള്ള ആക്രമണം തടയാന്‍ ഒരു പരിധിവരെ അതിനു കഴിയും,എന്തെങ്കിലും പ്രശ്നത്തിന്റെ ഉള്ളില്‍ പെട്ട് കഴിഞ്ഞാല്‍ കഴിവതും കന്നടയില്‍ തന്നെ സംസാരിക്കുക,മുറി കന്നടയായാലും പ്രശ്ന മില്ല,കൂടുതല്‍ രോഷം പ്രകടിപ്പികാതെ ഇരിക്കുക.

(15 വർഷമായി ബെംഗളൂരുവിൽ ജീവിക്കുന്ന ലേഖകന്റെ അനുഭവം മുൻനിർത്തി, എടുക്കേണ്ട മുൻകരുതൽ മാത്രമാണ് മുകളിൽ എഴുതിയിരിക്കുന്നത് ,മുകളിൽ എഴുതിയതെല്ലാം സാദ്ധ്യതകൾ മാത്രമാണ് )

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us