“എ ബില്യൻ ഐസ് ഫോർ എ സേഫർ ബെംഗളൂരു” ക്യാംപെയ്നു തുടക്കമായി; സ്ത്രീസുരക്ഷയ്ക്കായി സിറ്റി പൊലീന്റെ പുതിയ ഉദ്യമം.

ബെംഗളൂരു ∙ സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ എ ബില്യൻ ഐസ് ഫോർ എ സേഫർ ബെംഗളൂരു ക്യാംപെയ്നു തുടക്കമായി. സന്നദ്ധസംഘടനയായ ബി പാക്കിന്റെ നേതൃത്വത്തിലാണു പ്രചാരണം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കൊപ്പം കുടുംബാംഗങ്ങളെക്കൂടി ബോധവൽക്കരിക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെന്നു ബിപാക്ക് സിഇഒ രേവതി അശോക് പറഞ്ഞു. സ്ത്രീസുരക്ഷയ്ക്കായി ടോൾ ഫ്രീ നമ്പറുകളും മൊബൈൽ ആപ്പുകളും ഒട്ടേറെയുണ്ടെങ്കിലും പ്രായമായവർക്കു പലപ്പോഴും ഇതിന്റെ ശരിയായ ഉപയോഗം അറിയാത്ത സാഹചര്യമാണ്. ഇത്തരക്കാരെക്കൂടി ഇതിന്റെ ഗുണഫലങ്ങൾ മനസ്സിലാക്കുകയാണു ലക്ഷ്യം. നമ്മ മെട്രോ, ബിഎംടിസി, ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്കൂളുകളും…

Read More

ആന്റണി മേരി ക്ലാരറ്റിന്റെ തിരുനാളിന് 13നു കൊടിയേറും

ബെംഗളൂരു ∙ ടി.ദാസറഹള്ളി സെന്റ് ജോസഫ് ആൻഡ് സെന്റ് ക്ലാരറ്റ് പള്ളിയിൽ ഇടവക മധ്യസ്ഥനായ ആന്റണി മേരി ക്ലാരറ്റിന്റെ തിരുനാളിന് 13നു കൊടിയേറും. വൈകിട്ട് 5.45നു കൊടിയേറ്റ്, ജപമാല. കുർബാനയ്ക്കു ഫാ. ജോൺ പായിക്കാട്ട് നേതൃത്വം നൽകും. 15നു രാവിലെ 8.30നു കുർബാനയ്ക്ക് ഫാ. ജോർജ് കണ്ണന്താനം മുഖ്യകാർമികത്വം വഹിക്കും. 16 മുതൽ 21 വരെ വൈകിട്ട് ആറിനു ജപമാല, ലദീഞ്ഞ്, കുർബാന എന്നിവയുണ്ടായിരിക്കും. സമാപനദിനമായ 22നു രാവിലെ 9.15നു കുർബാനയ്ക്കു ഫാ. സേവ്യർ മണവത്ത് മുഖ്യകാർമികത്വം വഹിക്കും. ലേലം, സ്നേഹവിരുന്ന് എന്നിവയോടെ സമാപിക്കുമെന്നു…

Read More

യശ്വന്ത്പുര–കണ്ണൂർ ട്രെയിനിൽ തീ; അപകടം ഒഴിവായി

ബെംഗളൂരു: യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസ് ട്രെയിനിലെ രണ്ടു കോച്ചുകൾക്കു താഴെ തീ കണ്ടെത്തിയതു യാത്രക്കാരെ പരിഭ്രാന്തരാക്കി. ബി വൺ, ബി ടു എസി കോച്ചുകളുടെ ചക്രങ്ങളുടെ ഭാഗത്താണു തീ കണ്ടത്. വാളയാറിനും എട്ടിമടയ്ക്കുമിടയിൽ ഇന്നലെ പുലർച്ചെ 4.15നായിരുന്നു സംഭവം. പുക കണ്ടു യാത്രക്കാർ ചങ്ങല വലിച്ചു ട്രെയിൻ നിർത്തുകയായിരുന്നു. രണ്ടു കോച്ചുകളിലുമായി 13 യാത്രക്കാരുണ്ടായിരുന്നു. മധുക്കര സ്റ്റേഷൻ കടന്ന ട്രെയിൻ വാളയാർ എത്തുന്നതിനു മുൻപാണു പുക കണ്ടത്. ട്രെയിൻ നിന്നതോടെ യാത്രക്കാർ കോച്ചിലെ തീയണപ്പു സംവിധാനങ്ങൾ ഉപയോഗിച്ചു തീ കെടുത്തി. ബ്രേക്ക് ബൈൻഡിങ് മൂലമാണു തീപ്പൊരി ഉണ്ടായതെന്നും…

Read More

ദീപാവലി ആഘോഷിക്കാന്‍ മലയാളികള്‍ക്ക് കര്‍ണാടക ആര്‍.ടി.സിയുടെ ആറു സ്പെഷ്യല്‍ ബസുകള്‍.

ബെംഗളൂരു∙ ദീപാവലിക്കു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള കർണാടക ആർടിസി സ്പെഷൽ സർവീസുകളിൽ റിസർവേഷൻ തുടങ്ങി. നാട്ടിലേക്കു വലിയ തിരക്കു പ്രതീക്ഷിക്കുന്ന 17നു കോട്ടയം (1), എറണാകുളം (2), തൃശൂർ (1), മൂന്നാർ (1), പാലക്കാട് (1) എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ അനുവദിച്ചത്. തിരക്കനുസരിച്ചു വരുംദിവസങ്ങളിൽ കൂടുതൽ സ്പെഷലുകൾ പ്രഖ്യാപിക്കും. അതേസമയം ദീപാവലി ഇടദിവസമായതിനാൽ നാട്ടിലേക്കു വൻതിരക്കു പ്രതീക്ഷിക്കുന്നില്ല. പതിവു ബസുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചായിരിക്കും കേരള ആർടിസി ദീപാവലി സ്പെഷലുകൾ പ്രഖ്യാപിക്കുക. സ്കാനിയ കമ്പനിയിൽ നിന്നു വാടകയ്ക്കെടുത്ത പുതിയ എസി ബസുകളും ദീപാവലി ആകുമ്പോഴേക്കും സർവീസ്…

Read More
Click Here to Follow Us