കർഷക ദസറ സെപ്റ്റംബർ 22 മുതൽ 24 വരെ

മൈസൂരു∙ കർഷക ദസറ സെപ്റ്റംബർ 22 മുതൽ 24 വരെ ജെ. കെ. മൈതാനത്ത് നടക്കും. കർണാടകയുടെ കാർഷിക സംസ്കാരം വ്യക്തമാക്കുന്ന ഘോഷയാത്ര, കാർഷികോപകരണങ്ങളുടെ പ്രദർശനമേള, വിവിധ മൽസരങ്ങൾ എന്നിവയാണ് കർഷക ദസറയിൽ ഒരുക്കിയിരിക്കുന്നത്. കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് വിറ്റഴിക്കാനുള്ള അവസരവും പ്രദർശനത്തിലുണ്ടാകും.

Read More

ഒറ്റ ടിക്കെറ്റില്‍ മുഴുവന്‍ ദസറ;അഞ്ചു വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരേ ടിക്കെറ്റില്‍;അംബാവിലാസ് കൊട്ടാരം, മൃഗശാല, കെആർഎസ് ഡാം, ചാമുണ്ഡിമല, കാരാഞ്ഞി തടാകം എന്നിവ ഒറ്റടിക്കറ്റിൽ സന്ദർശിക്കാം.

മൈസൂരു∙ ദസറകാഴ്ചകൾ കാണാൻ മൈസൂരുവിലെത്തുന്ന സഞ്ചാരികൾക്കായി ഒറ്റടിക്കറ്റ് സൗകര്യം ഏർപ്പെടുത്തുന്നു. അഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒറ്റ ടിക്കറ്റെടുത്താൽ സന്ദർശിക്കാൻ സാധിക്കും. അംബാവിലാസ് കൊട്ടാരം, മൃഗശാല, കെആർഎസ് ഡാം, ചാമുണ്ഡിമല, കാരാഞ്ഞി തടാകം എന്നിവ ഒറ്റടിക്കറ്റിൽ സന്ദർശിക്കാം. ദസറ വെബ്സൈറ്റിലൂടെയും കർണാടക ടൂറിസം വികസന കോർപറേഷന്റെ വെബ്സൈറ്റിലൂടെയും ടിക്കറ്റെടുക്കാൻ സൗകര്യമുണ്ടാകുമെന്ന് ഡപ്യൂട്ടി കമ്മിഷണർ ഡി.രൺദീപ് പറഞ്ഞു. സെപ്റ്റംബർ ആദ്യവാരം മുതൽ സൗകര്യം ലഭ്യമാകും. ഓരോ കേന്ദ്രങ്ങളുടെയും മുന്നിൽ ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാകുന്നതിനൊപ്പം കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്ഥലങ്ങൾ കാണാനും സാധിക്കും. ടൂറിസം സീസണിൽ…

Read More

ദസറ; ആനകളുടെ രണ്ടാം സംഘമെത്തി

മൈസൂരു ∙ ദസറ ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്ന ആനകളുടെ രണ്ടാം സംഘവുമെത്തി. നാഗർഹോളെ, ഹുൻസൂർ എന്നിവിടങ്ങളിലെ ആനവളർത്തുകേന്ദ്രത്തിൽ നിന്നുള്ള ഏഴ് ആനകളാണ് ഇന്നലെ മൈസൂരുവിലെത്തിയത്. പരമ്പരാഗത രീതിയിൽ പുഷ്പവൃഷ്ടിയോടെയാണ് ആനകളെ കൊട്ടാരത്തിലേക്ക് ആനയിച്ചത്. ഇതോടെ ദസറ ചടങ്ങിൽ പങ്കെടുക്കുന്ന 15 ആനകളും കൊട്ടാരത്തിലെത്തി. ജംബോ സവാരിയിൽ പങ്കെടുക്കുന്ന ആനകളുടെ പരിശീലനം കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.

Read More
Click Here to Follow Us