നെലമംഗല ടോൾ പ്ലാസയിൽ നിരക്കു വര്‍ധിപ്പിച്ചു

ബെംഗളൂരു∙ ദേശീയപാത 75ലെ നെലമംഗല ടോൾ പ്ലാസയിലെ നിരക്കുകൾ വർധിപ്പിച്ചു. അഞ്ചു രൂപ മുതൽ പത്തു രൂപവരെയാണു വർധന നിലവിൽ വന്നത്. കാർ, ജീപ്പ്, വാൻ അടക്കമുള്ള ലൈറ്റ് വാഹനങ്ങൾക്ക് ഒരു വശത്തേക്കു 40 രൂപയും ഇരുവശങ്ങളിലേക്കും 65 രൂപയും ഒരു മാസത്തേക്ക് 1260 രൂപയുമാണു നിരക്ക്. ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 75 രൂപയും ഇരുവശങ്ങളിലേക്ക് 110 രൂപയും ഒരു മാസത്തേക്ക് 2200 രൂപയും ലോറി, ബസ് അടക്കമുള്ള ഹെവിവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 145 രൂപയും ഇരുവശത്തേക്കും 220 രൂപയും പ്രതിമാസം…

Read More

സംഗീത മേളകൾക്കും ക്യാംപ് ഫയറുകൾക്കും നിയന്ത്രണം

ബെംഗളൂരു ∙ പരിസ്ഥിതി ലോല മേഖലകളിൽ ക്യാംപ് ഫയറുകളും സംഗീതമേളകളും നടത്തുന്നത് കർണാടക പരിസ്ഥിതി വകുപ്പ് നിരോധിച്ചു. വന്യജീവിസങ്കേതങ്ങളിലും നിരോധനം ബാധകമാണ്. വനമേഖലകളോടു ചേർന്നുള്ള റിസോർട്ടുകളിലും മറ്റും നിശാപാർട്ടികൾ വ്യാപകമാകുന്നത് വന്യജീവികളുടെ സ്വൈരവിഹാരത്തിന് തടസ്സമാകുന്ന സാഹചര്യത്തിലാണ് നടപടി.

Read More

മോഡിയുടെ ടീം ഇന്ത്യയിലേക്ക് ഒരു മലയാളിയും;അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും.

ന്യൂഡൽഹി ∙ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും. നരേന്ദ്ര മോദി സർക്കാർ മൂന്നു വർഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് മോദി സർക്കാരിൽ കേരളത്തിനും ആദ്യ പ്രതിനിധിയെ ലഭിച്ചത്. കണ്ണന്താനം ഉൾപ്പെടെ ഒൻപത് പുതിയ മന്ത്രിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തിനു നിശ്ചയിച്ചിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. ആരെയൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നതു സംബന്ധിച്ച ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഡൽഹിയിൽ കൂടിക്കാഴ്ച…

Read More
Click Here to Follow Us