ജീവനക്കാരുടെ സമരം അവസാനിച്ചു;നമ്മ മെട്രോ ഓടിത്തുടങ്ങി.

ബെന്ഗലൂരു : ജീവനക്കാരുടെ സമരം അവസാനിച്ചു;നമ്മ മെട്രോ ഓടിത്തുടങ്ങി. കര്‍ണാടക സ്റ്റേറ്റ് ഇന്ടസ്ട്രയല്‍ സെക്യൂരിറ്റി ഫോഴ്സ് ആണ് നമ്മ മെട്രോക്ക് സുരക്ഷ ഒരുക്കുന്നത്,മെട്രോ സ്റ്റേഷനില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്കും ചെക്കിംഗ് ആവശ്യമാണ് എന്ന വിഷയവുമായി ബന്ധപ്പെട്ടു ഉണ്ടായ വാഗ്വാദങ്ങള്‍ പരസ്പരം കയ്യേറ്റത്തില്‍ കലാശിക്കുകയും ഒന്നിലധികം മെട്രോ ജീവനക്കാരനും പോലിസ് കാരനും പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരനെ കഴിഞ്ഞ ദിവസം അക്രമിച്ചതിനാണ് ആറു മെട്രോ ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ഇതില്‍ നാലു പേരെ വിട്ടയച്ചെങ്കിലും ബാക്കിയുള്ളവരെ കൂടി മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. https://bengaluruvartha.in/archives/6138

Read More

ജീവനക്കാരുടെ മിന്നൽ പണിമുടക്ക്;നമ്മ മെട്രോ ഇന്ന് പ്രവർത്തിക്കുന്നില്ല

ബെംഗളൂരു :മെട്രോ ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് നമ്മ മെട്രോ ഇന്ന് പ്രവർത്തിക്കുന്നില്ല, ബയപ്പനഹള്ളിയിൽ പോലീസുമായുണ്ടായ പ്രശ്നങ്ങളാണ് സമരത്തിന് കാരണം. കര്‍ണാടക സ്റ്റേറ്റ് ഇന്ടസ്ട്രയല്‍ സെക്യൂരിറ്റി ഫോഴ്സ് ആണ് നമ്മ മെട്രോക്ക് സുരക്ഷ ഒരുക്കുന്നത്,മെട്രോ സ്റ്റേഷനില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്കും ചെക്കിംഗ് ആവശ്യമാണ് എന്ന വിഷയവുമായി ബന്ധപ്പെട്ടു ഉണ്ടായ വാഗ്വാദങ്ങള്‍ പരസ്പരം കയ്യേറ്റത്തില്‍ കലാശിക്കുകയും ഒന്നിലധികം മെട്രോ ജീവനക്കാരനും പോലിസ് കാരനും പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരനെ കഴിഞ്ഞ ദിവസം അക്രമിച്ചതിനാണ് ആറു മെട്രോ ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ഇതില്‍ നാലു പേരെ വിട്ടയച്ചെങ്കിലും…

Read More

ഹൊസൂർ ദേശീയ പാതയിൽ ടോൾ നിരക്കിൽ 30% വർദ്ധന;ഇലക്ട്രോണിക് സിറ്റിയിൽ ബൈക്കുകൾ 20 രൂപ;നൈസ് റോഡിലും കൂടി.

ബെംഗളൂരു :നഗരത്തിൽ നിന്ന് സേലം വരെ പോകുന്ന ഹൊസൂർ ദേശീയ പാതയിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു. ഇലക്ട്രോണിക് സിറ്റി, അത്തിബെലെ ദേശീയ പാതയിലാണ് 5% മുതൽ 30% വരെ നിരക്ക് വർദ്ധിപ്പിച്ചത്.ഇന്നലെ ഉയർത്തിയ നിരക്കുകൾ 2018 ജൂൺ 30 വരെ പ്രാബല്യത്തിലുണ്ടാകും. ഇലക്ട്രോണിക് സിറ്റി ടോൾ പ്ലാസയിൽ ബൈക്കുകൾക്ക് ഒരു ദിശയിലേക്ക് 15 രൂപയിൽ നിന്ന് 20 ആക്കി ഉയർത്തി, കാറുകൾക്ക് ഒരു ഭാഗത്തേക്ക് ഉള്ള 45 രൂപതന്നെ നിലനിർത്തി എന്നാൽ രണ്ടു ദിശയിലേക്കുള്ള ടോൾ 65 ൽ നിന്നും 70 ആക്കി ഉയർത്തി.…

Read More

യാത്രാവിവരണം;ബാംഗ്ലൂർ-മസിനഗുഡി

ഇത് ബാംഗ്ലൂർ മലയാളി റൈഡേഴ്‌സ് ടീം ഹംപിറൈഡ് നു ശേഷം നടത്തിയ 2 ഡെയ്സ് ട്രിപ്പ് ആണ് . ഏകദേശം ഒരു മാസക്കാലത്തെ തികഞ്ഞപ്ലാനിംങ്ങോട് കൂടെ മസിനഗുഡിയുടെ എല്ലാസാധ്യതകളെയും കുറിച്ച് നീണ്ട ചർച്ചകൾക്ക്ശേഷം ആണ് ഈ മസിനഗുഡി എന്ന സ്ഥലംഞങ്ങൾ തിരഞ്ഞെടുക്കുന്നത് . അങ്ങിനെ ആ ഒരു ദിവസത്തിനായുള്ള കാത്തിരിപ്പായിരുന്നു ഈയാത്രയിൽ പങ്കെടുക്കാൻ തീരുമാനിച്ചഓരോരുത്തർക്കും അങ്ങിനെ ആ ദിവസം ആഗതമായി Day 1 – ജൂൺ -03 2017 ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് 12 ബൈക്കേഴ്‌സ് മടിവാളയിൽ നിന്നും അത്ര പേര്തന്നെ അതെ…

Read More

കത്തോലിക്ക സഭയ്‌ക്ക് കീഴിലുള്ള ആശുപത്രികളില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി.

കൊച്ചി: കത്തോലിക്ക സഭയ്‌ക്ക് കീഴിലുള്ള ആശുപത്രികളില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. നഴ്‌സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനായി സഭ പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. അടുത്തമാസം കൂടുതല്‍ ശമ്പള വര്‍ദ്ധന പ്രാബല്ല്യത്തില്‍ വരുമെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്. വേതന വര്‍ദ്ധനവിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ തീരുമാനത്തിനായി കാത്തുനില്‍ക്കില്ലെന്നും സഭ അറിയിച്ചു. നിലവില്‍ സഭയുടെ കീഴിലുള്ള ആശുപത്രികളിലടക്കം മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാര്‍ പ്രതിഷേധത്തിലാണ്.

Read More

ജിഎസ്ടി:ഹോട്ടലുകളുടെ പകൽകൊള്ള തുടരുന്നു;ജിഎസ്ടി നമ്പറില്ലാത്ത ബില്ലുമായി മലയാളികളെ കൊള്ളയടിക്കാൻ കേരള റസ്റ്റോറന്റുകളും; ബിൽ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു.

ബെംഗളൂരു :ഇന്ത്യയുടെ നികുതികളുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ് ജി എസ് ടി എന്ന പേരിൽ ഈ മാസം നിലവിൽ വന്നത്.പല സംസ്ഥാന – കേന്ദ്ര നികുതികളിൽ ഏകദേശം 500 നികുതികളെ ഒന്നാക്കി മാറ്റി എന്നതാണ് ജി എസ് ടി യുടെ പ്രധാന ഗുണം, ഒരേ വസ്തുവിന്റെ മേൽ ഒന്നിലധികം നികുതി വരുന്നത് തടയാനും ജി എസ് ടിക്ക് കഴിയും.മാത്രമല്ല നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറയുമ്പോൾ വിലയും കുറയണം. എന്നാൽ ഒരു വിഭാഗം കച്ചവടക്കാർ ഇതിനെയെല്ലാം മുതലെടുത്ത് കൊള്ളലാഭം കൊയ്യാനുള്ള ശ്രമത്തിലാണ്, അതിൽ പ്രധാനം റസ്റ്റോറൻറുകൾ…

Read More

അവസാനം സുപ്രീം കോടതി തന്നെ രക്ഷക്കെത്തി;നഗരത്തിൽ പൂട്ടിയ മദ്യശാലകൾ ഉടൻ തന്നെ തുറക്കാൻ സാദ്ധ്യത.

ബെംഗളൂരു: സംസ്ഥാനത്ത് ഉടനീളമുള്ള നഗരപരിധികളിലും പ്രത്യേകിച്ച് ബെംഗളുരു നഗരത്തിലും അടച്ചു പൂട്ടിയ ബാറുകൾ വീണ്ടും തുറക്കാൻ വഴിയൊരുക്കി സുപ്രീം കോടതി ഉത്തരവ്.നഗരപരിധിക്കുള്ളിൽ ദേശീയ പാതയുടെ ഭാഗമായുള്ള റോഡുകൾ പുനർ വിജ്ഞാപനം ചെയ്യുന്നതിൽ തെറ്റില്ലെന്നാണ് കോടതി നിരീക്ഷണം. ദേശീയ പാതക്ക് അരക്കിലോ മീറ്റർ പരിധിയിലുള്ള മദ്യശാലകൾ അടച്ചുപൂട്ടാനുള്ള സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നഗരജില്ലക്കുളളിലെ 683 മദ്യശാലകളുടെ പ്രവർത്തനം കഴിഞ്ഞ ഒന്നാം തീയതി മുതൽ നിലച്ചിരുന്നു. രാവേറെ നീളുന്ന ആഘോഷങ്ങൾക്ക്പ്രസിദ്ധമായ ബെംഗളൂരു നഗരത്തിനു വെലുവിളിയായ ബാർ വിലക്കാണിപ്പോൾ നീങ്ങാൻ വഴിയൊരുങ്ങുന്നത്. മദ്യശാലകൾ നിലനിർത്തുന്നതിനായി മറ്റു പല…

Read More

പ്രധാനമന്ത്രി ഇന്ന് ഇസ്രായേലിലേക്ക്;പലെസ്തീന്‍ സന്ദര്‍ശിക്കില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് ഇന്ന് തുടക്കം. ഭീകരവാദം നേരിടുന്നതിന് ഇസ്രയേലുമായുള്ള സഹകരണം ഒഴിച്ചുകൂടാനാവത്തതാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ സന്ദർശനത്തിൽ ചില അത്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്ന് ഇസ്രയേൽ വ്യക്തമാക്കി.  ഇന്ത്യ- ഇസ്രയേൽ നയതന്ത്ര ബന്ധം 25 കൊല്ലം മുമ്പ് സ്ഥാപിച്ചെങ്കിലും ഇതാദ്യമായാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഇസ്രയേലിൽ എത്തുന്നത്. ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് എത്തുന്നതെന്നും ഇത് ചരിത്രപരമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സന്ദർശനത്തിന്റെ മൂന്നു ദിവസവും നെതന്യാഹു മോദിക്കൊപ്പം ഉണ്ടാകും. 1918ൽ ഹൈഫാ നഗരം മോചിപ്പിക്കാനുള്ള ഏറ്റുമുട്ടലിൽ മരിച്ച ഇന്ത്യൻ സൈനികർക്ക്…

Read More

മദ്യ സ്നേഹികളെ ദു:ഖത്തിന്റെ നിലയില്ലാ കയത്തിലേക്ക് തള്ളിവിട്ടു കൊണ്ട് 827 മദ്യശാലകൾക്ക് പൂട്ടു വീണു;സംസ്ഥാനത്തിന് 8000 കോടിയുടെ നഷ്ടം;ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടം.

ബെംഗളൂരു: അവസാനം പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, നഗരത്തിലെ 827 മദ്യശാലകൾ അടച്ചു പൂട്ടി.നഗരത്തിനുള്ളിലൂടെ കടന്നുപോകുന്ന ദേശീയ പാതയിൽ നിന്ന് 500 മീറ്റർ അകലത്തിലുള്ള എല്ലാ മദ്യശാലകൾക്കും താഴു വീണു. പബ്ബുകൾ, ബാർ – റെസ്‌റ്റോറന്റുകൾ, എം ആർ പി ഔട്ട്ലെറ്റുകൾ തുടങ്ങിയവയുടെ ലൈസൻസ് ഇന്നലെ അവസാനിച്ചതോടു കൂടിയാണ് ഇവയെല്ലാം അടച്ചത്. ദേശീയപാതയുടെ നഗരത്തിനുള്ളിലുള്ള ഭാഗം നഗരപാതയായി വിജ്ഞാപനം ചെയ്താൽ മാത്രമേ ഇനി പൂട്ടിയവക്ക് ലൈസൻസ് ലഭിക്കുകയുള്ളൂ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ബെംഗളൂരുവിലെ മദ്യശാലകളുടെ എണ്ണം 2315 ആയി ചുരുങ്ങും. ഇത്രയധികം…

Read More

ബെംഗളൂരു-ചെന്നൈ യാത്ര മൂന്നു മണിക്കൂർ;ബെംഗളൂരു-മൈസൂരു ഒരു മണിക്കൂർ;സ്വപ്നമല്ല അധിവേഗ റയിൽപാതയുടെ സാദ്ധ്യത പഠനത്തിന് ജർമൻ കൺസോർഷ്യം..

ബെംഗളൂരു: മൈസൂരം – ബെംഗളൂരു-ചെന്നൈറൂട്ടിൽ അതിവേഗ റെയിൽ പദ്ധതിക്കായുള്ള സാദ്ധ്യതാപഠനത്തിന് ജർമ്മൻ കൺസോർഷ്യം. ഡൽഹിയിൽ റയിൽവേ ഉദ്യോഗസ്ഥരുമായി കൺസോർഷ്യം പ്രതിനിധികൾ ചർച്ച നടത്തി. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ 450 കിലോമീറ്റർ പിന്നിടാനുള്ള പദ്ധതിയാണിത്. അതിവേഗ റയിൽ സാങ്കേതിക വിദ്യക്ക് പ്രസിദ്ധമായ ഡിബി ഇ ആന്റ് സി ,ഇൻട്രാ പ്ലാൻ കൺസൽറ്റന്റ്, ഇൻജനിയർബ് എന്നീ കൺസൽട്ടൻസികളുടെ കൂട്ടായ്മ ക്കാണ് സാദ്ധ്യതാ പഠന ചുമതല. പഠനത്തിന് മുന്നോടിയായി ബെംഗളൂരുവിലും ചെന്നൈയിലും ഈ മാസം തന്നെ വിശദശിൽപ്പശാലകൾ കൺസോർഷ്യം സംഘടിപ്പിക്കും. അതിവേഗ റെയിൽ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ്, അവസരങ്ങൾ,…

Read More
Click Here to Follow Us