കൊച്ചി: നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഡാലോചനക്കേസിൽ പ്രമുഖ നടൻ ദിലീപ് അറസ്റ്റിലായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദിലീപിനെതിരെ വ്യക്തമായ തെളിവുകൾ ലിച്ചതായാണ് വിവരം, നടനെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയിരിക്കുന്നു ദിലീപിനെ ഇപ്പോൾ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുവന്നു, ഇന്ന് രാത്രി തന്നെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് സാദ്ധ്യത. കൂടുതൽ വിവരങ്ങൾ വന്നു കൊണ്ടിരിക്കുന്നു
Read MoreDay: 10 July 2017
സെന്‍കുമാര്‍ ബി ജെ പിയോടടുക്കുന്നു;നേരിട്ട് ക്ഷണിച്ച് എം ടി രമേശ്.
തിരുവനന്തപുരം: മുന്‍ ഡി.ജി.പി സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ഔദ്ദ്യോഗികമായി ക്ഷണിക്കാന്‍ എം.ടി രമേശിന്റെ നേതൃത്വത്തിലുള്ള സംഘം സെന്‍കുമാറിന്റെ വീട്ടിലെത്തി. വിവാദ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ സെന്‍കുമാറിന്റെ ബി.ജെ.പി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വീട്ടിലെത്തി ചര്‍ച്ച നടത്തുന്നത്. സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, പി.എസ് ശ്രീധരന് പിള്ള എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ടി രമേശ് സെന്‍കുമാറിനെ ഔദ്ദ്യോഗികമായി ക്ഷണിക്കാനായി വീട്ടിലെത്തിയത്. ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും എം.ടി രമേശിനൊപ്പം സെന്‍കുമാറുമായി നടത്തുന്ന…
Read Moreനഴ്സുമാരുടെ ശമ്പളം സംബന്ധിച്ച് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്കി
തിരുവനന്തപുരം: മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ സ്വരം കടുപ്പിച്ച് സര്‍ക്കാര്‍. നഴ്സുമാരുടെ ശമ്പളം സംബന്ധിച്ച് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്കി. അല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന നഴ്സുമാരുടെ പ്രതിനിധികള്‍, ആശുപത്രി മാനേജ്മെന്റുകള്‍ എന്നിവരുമായി തൊഴില്‍, ആരോഗ്യ വകുപ്പ് മന്ത്രിമാരാണ് ഇന്ന് ചര്‍ച്ച നടത്തിയത്. ചര്‍ച്ച നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ലെന്നും ഇന്നുതന്നെ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്കി. ഉച്ചയ്ക്ക് ശേഷം നടന്ന…
Read Moreതോന്നിയ പോലെ ടോൾ വർദ്ധിപ്പിച്ചു;”നൈസ് “നോട് വിശദീകരണം തേടി സർക്കാർ.
ബെംഗളുരു : നൈസ് റോഡിലെ ടോൾ നിരക്കുകൾ അനുമതിയില്ലാതെ വർദ്ധിപ്പിച്ചതു സംബന്ധിച്ച് റോഡിന്റെ നിർമ്മതാക്കളായ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ ലിമിറ്റഡിനോട് കർണാടക പൊതുമരാമത്ത് വകുപ്പ് വിശദീകരണം തേടി നോട്ടീസ് അയച്ചതായി പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി അറിയിച്ചു. ടോൾ തിരക്കുകൾ വർദ്ധിപ്പിക്കണമെങ്കിൽ ഒരു മാസം മുൻപ് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണം.കർണാടക സർക്കാമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണ് നടന്നതെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ ഒന്നു മുതലാണ് നൈസ് റോഡിലെ ടോൾ നിരക്കുൾ 25% അധികം വർദ്ധിപ്പിച്ചത്. https://bengaluruvartha.in/archives/6134
Read More