ഇവിടെ രാഷ്‌ട്രപതി,അവിടെ പ്രധാനമന്ത്രി;ബെംഗളൂരു മെട്രോയുടെ ആദ്യപദത്തിന്റെ പൂര്‍ണ തോതില്‍ ഉള്ള പ്രവര്‍ത്തന ഉത്ഘാടനം നാളെ വിധാന്‍ സൌധയില്‍.

ബെംഗളൂരു :പത്തു വര്‍ഷതിലധിമായുള്ള കാത്തിരിപ്പിനു ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോ നെറ്റ്‌വര്‍ക്ക് നാളെ ബെംഗളൂരുവില്‍ രാഷ്‌ട്രപതി പൊതു ജനങ്ങള്‍ക്ക്‌ സമര്‍പ്പിക്കുന്നു.യെലച്ചനഹള്ളി മുതല്‍ നഗസന്ദ്ര വരെയുള്ള ഗ്രീന്‍ ലൈന്‍ പാതയാണ് നാളെ വിധാന്‍ സൌധയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി ഉത്ഘാടനം ചെയ്യുന്നത്. അതേസമയം കേരളവും കൊച്ചി മെട്രോ ഉദ്ഘാടനത്തിന്റെ കാത്തിരിപ്പില്‍ ആണ് . പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി.  കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കൊച്ചിയിലെങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വേദി തയ്യാര്‍, സ്വപ്‍ന പദ്ധതി നാടിന് സമര്‍പ്പിക്കാന്‍ ഇനി മണിക്കൂറുകള്‍. കൊച്ചി കാത്തിരിക്കുന്നത്  മെട്രോ ഉദ്ഘാടന നിമിഷത്തിനുവേണ്ടിയാണ്.…

Read More
Click Here to Follow Us