മധ്യപ്രദേശിലെ ഭോപ്പാല്‍-ഉജ്ജൈന്‍ പാസഞ്ചര്‍ ട്രെയിനിലെ ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് പൊലീസ്. സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി. അതിനിടെ ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ചില്‍ ഒളിച്ചിരുന്ന ഐ.എസ് തീവ്രവാദി സെയ്ഫുള്ളയെ ഭീകര വിരുദ്ധസേന വധിച്ചു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി ആറ് പേരെയാണ് ഭോപ്പാല്‍-ഉജ്ജൈന്‍ പാസഞ്ചര്‍ ട്രെയിനിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്. അത്തീഫ് മസാഫര്‍ എന്നയാളാണ് സ്ഫോടനത്തിന്റെ സൂത്രധാരനെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. ഇവരില്‍ നിന്നും കിട്ടിയ വിവരമനുസരിച്ചാണ് സ്ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് പൊലീസ് ഉറപ്പിച്ച് പറയുന്നത് തീവണ്ടിയില്‍ പൈപ് ബോംബ്…
Read MoreDay: 8 March 2017
സംസ്ഥാനത്ത് പെപ്സിയും കൊക്ക കോളയും വില്‍ക്കില്ല:വ്യാപാരികള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപാരികള്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ കൊക്കകോളയും പെപ്സിയും വില്‍ക്കില്ല. കടുത്ത വരള്‍ച്ച തുടരുമ്പോഴും കോള കമ്പനികള്‍ നടത്തുന്ന ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. മുഖ്യമന്ത്രിയുടെ പിന്തുണ തേടിയ ശേഷം ഇതു സംബന്ധിച്ച പ്രഖ്യാപനം മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് നടത്തുമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ കോഴിക്കോട് പറഞ്ഞു. അടുത്ത ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ കടകളില്‍ കൊക്കക്കോളയും പെപ്‍സിയും പൂര്‍ണ്ണമായി ബഹിഷ്കരിക്കാനാണ് വ്യാപാരികളുടെ തീരുമാനം. ഏഴ് ലക്ഷത്തോളം വ്യാപാരികള്‍ ഈ ബഹിഷ്കരണത്തില്‍ പങ്കാളികളാവുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി…
Read Moreടി.പി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത് യോഗ്യത ഇല്ലാത്തതിനാല്‍:മുഖ്യമന്ത്രി
തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത് അദ്ദേഹം യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥനാണെന്ന് കണ്ടതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അല്ലാതെ ജിഷ കേസുമായി ബന്ധപ്പെട്ടല്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഇപ്പോള്‍ സെന്‍കുമാര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ യോഗ്യതയില്ലാ എന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ജിഷ കേസിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതെന്നായിരുന്നു ആരോപണം. എന്നാൽ ഇത് തിരുത്തിയാണ് മുഖ്യമന്ത്രി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി സെന്‍കുമാറിനെ മാറ്റിയതിനെതിരെ സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വ്യക്തി താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്…
Read Moreആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി.
ആലുവ: ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. സംഭവത്തില്‍ അയല്‍വാസിയായ ഉണ്ണി തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം വര്‍ദ്ധിച്ചുവരിയകായാണ്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ പീഡനക്കേസാണ് ആലുവയിലേത്.
Read Moreലോകത്തിലെ ഏറ്റവും മികച്ച 10 ചെറുകിട യുനിവേഴ്സിറ്റികളില്‍ നമ്മുടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ചരിത്രം കുറിച്ചു.
ബെന്ഗളൂരു:ചരിത്രത്തിലാദ്യമായ് ഇന്ത്യയിൽ നിന്നുള്ള സർവ്വകലാശാല ലോകത്തെ പ്രധാനപ്പെട്ട 10 യൂണിവേഴ്‌സിറ്റികളുടെ പട്ടികയിൽ.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ബാംഗ്ലൂരിലെസർവ്വകലാശാലയാണ് പട്ടികയിൽ എട്ടാം സ്ഥാനത്ത് ഇടം നേടിയത്. ലോക്തതിലെ ചെറുകിട യൂണിവേഴ്‌സിറ്റകളുടെ ലോകറാങ്കിങ്ങിലാണ് ഇടം പിടിച്ചത്. മൊത്തം കണക്കുകളിലും ഇന്ത്യക്ക് നേട്ടമുണ്ടാക്കാനായി. ആദ്യ 20 റാങ്കുകാരുടെ പട്ടികയിൽ കഴിഞ്ഞ തവണ രണ്ട് സർവ്വകലാശാലകൾ ഇടം പിടിച്ചിരുന്നു. 5000ത്തിൽ താഴെ വിദ്യാർത്ഥികൾ പഠിക്കുന്ന സർവ്വകലാശാലകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Read More