എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തി.

ഡല്‍ഹി : എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തി. എടിഎമ്മില്‍ നിന്ന് ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഫെബ്രുവരി 28 മുതല്‍ പുതിയ നടപടി നിലവില്‍ വരും. നിലവില്‍ പ്രതിവാരം പിന്‍വലിക്കാവുന്ന തുക 24,000 രൂപയാണ്. മാര്‍ച്ച് 13 മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉണ്ടാകില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.

Read More

ലോ അക്കാദമി സമരം ഒത്തുതീർന്നു.

തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീർന്നു . മാനേജ്മെന്റും വിദ്യാർത്ഥികളു തമ്മില്‍ പുതിയ കരാറായതിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത് . കാലാവധിയില്ലാതെ പുതിയ പ്രിൻസിപ്പാളിനെ നിയമിക്കാന്‍ ധാരണയായി . പ്രിൻസിപ്പാളിനെ മാനേജ്മെന്റ് മാറ്റിയാൽ സർക്കാർ ഇടപെടണമെന്നും യോഗത്തില്‍ ധാരണയായി. മന്ത്രിമാരായ സി രവീന്ദ്രനാഥും വി എസ് സുനില്‍ കുമാറുമാണ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയത്. മന്ത്രിസഭായോഗ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച . വിദ്യാഭ്യാസമന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച. ഇരുപത്തിയൊമ്പതാം ദിവസത്തിലാണ് സമരം അവസാനിപ്പിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദപ്രകടം നടത്തിക്കൊണ്ടിരിക്കുകയാണ്.

Read More

ശശികലയെ പിന്തുണയ്ക്കുന്ന 132 എം.എല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.

ചെന്നൈ: തമിഴ്‍നാട്ടില്‍ ശശികലയെ പിന്തുണയ്ക്കുന്ന 132 എം.എല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുത്തവരെയാണ് യോഗം കഴിഞ്ഞ ഉടന്‍ രണ്ട് ബസുകളില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്. സത്യപ്രതിജ്ഞ വൈകിപ്പിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നത് കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണ നേടാന്‍ പനീര്‍ശെല്‍വത്തെ സഹായിക്കുമെന്നാണ് ശശികലയെ പിന്തുണയ്ക്കുന്നവരുടെ വാദം. ഇതിനിടെ ശശികലയ്ക്കെതിരായ കേസിലെ വിധി എതിരായാല്‍ ശശികല അയോഗ്യയാകുന്നതിന് പിന്നാലെ പനീര്‍ശെല്‍വം അധികാരമേല്‍ക്കുന്നത് തടയാനാമാണ് എം.എല്‍.എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ 10 മണിക്ക് എം.എല്‍.എമാരുടെ യോഗം ചേരുമെന്ന്…

Read More
Click Here to Follow Us