നാളെ തിരുവനന്തപുരത്തേക്ക് കേരള ആർടി സി യുടെ സ്പെഷൽ സ്കാനിയ

ബെംഗളൂരു : കേരള ആർടി സി നാളെ തിരുവനന്തപുരത്തേക്ക്  സ്കാനിയ സ്പെഷൽ ബസ് പ്രഖ്യാപിച്ചു.വൈകുന്നേരം 06:01 ന് പുറപ്പെടുന്ന ബസ് 7.30 ന് തിരുവനന്തപുരത്ത് എത്തും. സേലം ,പാലക്കാട് വഴിയാണ് സർവ്വീസ്.1408 രൂപയാണ് നിരക്ക്. കൂടുതൽ സ്പെഷൽ ബസുകൾ ഓടിക്കാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിലും തുടർച്ചയായി നടന്ന അപകടങ്ങൾ ബസ് ലഭ്യത കുറച്ചു.കഴിഞ്ഞയാഴ്ച ധർമപുരിയിൽ ഉണ്ടായ അപകടത്തിൽ തകർന്ന വോൾവോക്ക് പകരം സ്കാനിയ ഓടിത്തുടങ്ങി. ഇന്ന് വടക്കൻ കേരളത്തിലേക്ക് kകുറച്ചു സ്പെഷൽ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട് അവയുടെ ബൂകിംഗ് ഇന്ന് രാവിലെ ആരംഭിച്ചു കഴിഞ്ഞു. കര്‍ണാടക ആര്‍…

Read More

നാളെ കർണാടക ബന്ദ്;മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വിഷയം വെളളമാണ് ഒരു ജീവിക്ക് ഏറ്റവും ആവശ്യമായ വസ്തു ക്കളിൽ ഒന്ന്. കാവേരി നദിയോടുള്ള സ്നേഹവും തമിഴ്നാടുമായുള്ള മൂപ്പിളമതർക്കവും തലമുറകളായി കർണാടകക്കാർ കൈമാറി വരുന്നതാണ് ,അതുകൊണ്ടുതന്നെ അത് ചോദ്യം ചെയ്യപ്പെടുന്നത് എല്ലാവരേയും മാനസികമായി ബാധിക്കും അതിന്റെ ബഹിസ്ഫുരണമായിരിക്കും നാളെ കർണാടക സംസ്ഥാനത്ത് കാണാൻ സാദ്ധ്യതയുള്ളത്. കഴിഞ്ഞ കുറച്ച് വർഷമായി മണ്ണിന്റെ മക്കൾ വാദവും ചെറിയ രീതിയിൽ ബെംഗളൂരു പോലെയുള്ള സ്ഥലങ്ങളിൽ ഉടലെടുത്തിട്ടുണ്ട് അതിന്റെ ഫലമായുണ്ടായ സംഘടനകൾ ആണ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ ഉള്ള കന്നഡ ചാലുവാലി വാട്ടാൾ പക്ഷ, കർണാടക രക്ഷണ വേദികെ ,ജയ്…

Read More

Sports Week

Pro elit clita expetenda ad, pri in molestiae dissentias. Sapientem constituto ius id. Dicant salutandi et vix, sit ut prima fabellas expetenda. No tibique principes vim. Eu eam odio modus maiestatis. Eos cu meis tollit vocibus, facete aperiri meliore his ut. Cu purto invidunt nam, ut eum facete theophrastus. Id laoreet habemus vel, id vis diceret consequuntur. Te sit postea…

Read More

നിവിൻ പോളി കേരള ബ്ലാസ്റ്റേഴ്സ് ബ്രാന്റ് അംബാസിഡർ.

കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്റ് അംബാസിഡറായി നിവിൻ പോളി. ഇതൊരു സ്വപ്നം യാഥാർത്ഥ്യമായ നിമിഷമാണ്. ജീവിതത്തിൽ ആദ്യമായി ഒരു ബ്രാന്റ് അംബാസിഡർ ആകുന്നതിന്റെ സന്തോഷത്തിൽ ആണ് അതു മാത്രമല്ല സച്ചിൻ ടെണ്ടുൽക്കറുമാ യി സഹകരിക്കാൻ കഴിഞ്ഞതിലും. സന്തോഷം ഇരട്ടിക്കുന്നത് വലിയ നടൻമാരായ ചിരഞ്ചീവിയുമായും നാഗാർജ്ജുനയുമായി സഹകരിക്കുമ്പോൾ കൂടിയാണ് .നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു.

Read More

കാവേരി വിഷയം; കർണാടക ആർ.ടി.സിക്കും കേരള ആർ.ടി.സിക്കും വമ്പൻ സാമ്പത്തിക നഷ്ടം

ബെംഗളൂരു :കാവേരി നദീജല പ്രശ്‍നം കാരണം രണ്ടു സംസ്ഥാനങ്ങൾക്കും വമ്പൻ സാമ്പത്തിക നഷ്ടം.കഴിഞ്ഞ രണ്ടു ദിവസങ്ങളായി പകൽ സമയം കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തി വച്ചിരുന്നു.അതുമൂലം കർണാടക ആർ.ടി.സിക്ക്  കോടികളുടെ നഷ്ടമാണ് ഉണ്ടായത്. കർണാടകം ചൊവാഴ്ച 561 സർവീസുകളാണ് നിർത്തലാക്കിയത്.ബുധനാഴ്ച 536 സർവീസുകളും റദ്ദാക്കി.കേരളത്തിന്റെ 18 സർവീസുകളാണ് ബുധനാഴ്ച നിർത്തലാക്കിയത്.സമരം തുടർന്നു  പോവുകയാണെങ്കിൽ ഇരു സംസ്ഥാനങ്ങൾക്കും കൂടുതൽ സാമ്പത്തിക നഷ്ടം ഉണ്ടാവുമെന്നാണ്  കണക്കുകൂട്ടൽ.വൈകിട്ട് ആറിന് ശേഷമുള്ള സർവീസുകൾ ഇപ്പോൾ നടത്തുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ സമരം ശക്തമാവുകയാണെങ്കിൽ ഈ സർവീസുകളെയും പ്രതികൂലമായി ബാധിക്കും.

Read More

ഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ഷിമോഗയിൽ പത്തു പേർ മുങ്ങിമരിച്ചു

ഷിമോഗ (കർണാടക ):വിനായക ചതുർഥി ആഘോഷത്തിന്റെ ഭാഗമായി വിഗ്രഹം നിമഞ്ജനം ചെയുന്നതിനിടെ പത്തു പേർ മുങ്ങി മരിച്ചു.ശിവമോഗ തുംഗഭദ്ര നദിയിൽ ബുധനാഴ്ച ഉച്ചയോടെ ആണ് സംഭവം.ഏഴു മൃതുദേഹങ്ങൾ തിരിച്ചറിഞ്ഞു. വട്ടത്തോണിയിൽ ഇരുപത് പേരടങ്ങുന്ന സംഘമാണ് നദിയിൽ ഇറങ്ങിയത്.കൂടുതൽ പേർ  വഞ്ചിയിൽ കേറിയതും നദിയിലെ ശക്തമായ ഒഴുക്കുമാണ് അപകടത്തിന് കാരണമെന്നു പോലീസ് അറിയിച്ചു.അപകടം നടന്ന ഉടനെ കുറച്ചു പേർ നീന്തി രക്ഷപെട്ടു.നീന്തൽ അറിയാത്തവരാണ് അപകടത്തിൽ പെട്ടത്.കാണാതായവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്.      

Read More

ശ്രുതി ഹാസന്റെ തകര്‍പ്പന്‍ ഗ്ലാമര്‍ ഡാന്‍സ് വൈറലാകുന്നു.

മികച്ച ഡാന്‍സറാണ് ശ്രുതി ഹാസന്‍. അനവധി ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സര്‍ എന്ന നിലയിലും ശ്രുതി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്റ്റേജ് പ്രോഗ്രാമുകളില്‍ നിറഞ്ഞ് ഡാന്‍സ് കളിക്കുന്ന ശ്രുതിയുടെ ഒരു പ്രാക്ടിസിംങ്ങ് വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. 2015 ഡിസംബറിലെ ഈ വീഡിയോ ഇപ്പോഴാണ് വൈറലാകുന്നത്.

Read More

ദേവസ്വം ബോര്‍ഡ്‌ നിയമനങ്ങള്‍ പി എസ് സി ക്ക്,ബില്‍ ഈ നിയമസഭ സമ്മേളനത്തില്‍.

തിരുവനന്തപുരം: ദേവസ്വംബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്കുവിടുന്നതിനുള്ള ബില്‍ ഈ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. 26ന് തുടങ്ങുന്ന സഭാ സമ്മേളനത്തില്‍ ആദ്യ ബില്ലായിട്ടാകും ഇത് അവതരിപ്പിക്കുക. പുതിയ നിയമം വരുന്നതോടെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ഇല്ലാതാകും. എയ്ഡഡ് സ്കൂളുകളുകളിലേയും കോളജുകളിലേയും അധ്യാപക നിയമനത്തില്‍ മൂന്ന് ശതമാനം വികലാംഗ സംവരണം ഏര്‍പ്പെടുത്തും. കാര്‍ഷിക പെന്‍ഷന്‍ ,കുടിശിക ഉള്‍പ്പെടെ ഓണത്തിനു മുന്പ് വിതരണം ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

Read More

തൊഴിലാളികളെ വീണ്ടും കയ്യിലെടുക്കാന്‍ ഉറച്ച് മോഡി ;ഇ എസ് ഐ പരിധി ഉയര്‍ത്തി.

ഡല്‍ഹി : സംഘടിത മേഖലയിലെ തൊഴിലാളികളുടെ ഇ എസ് ഐ പരിധി വര്‍ദ്ധിപ്പിച്ചു. ഇനി മുതല്‍ 21000 രൂപ വരെ മാസ ശമ്പളം ഉള്ളവര്‍ക്കും ഇ എസ് ഐ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതു സംബന്ധിച്ച് ഇ എസ് ഐ കോര്‍പറേഷന്‍ തീരുമാനിമെടുത്തു. നിലവില്‍ 15000 രൂപ വരെ മാസ ശമ്പളമുള്ള ജീവനക്കാരാണ് ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളത്. പുതിയ തീരുമാനത്തോടെ ഏകദേശം അമ്പത് ലക്ഷം തൊഴിലാളികള്‍ കൂടി ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കും. ഒക്‌ടോബര്‍ ഒന്നു മുതലായിരിക്കും ഇത് പ്രാബല്യത്തില്‍…

Read More

ഒരുവശത്ത് പ്രതിഷേധങ്ങള്‍ തുടരുന്നു ;കര്‍ണാടക തമിഴ്നാടിനു വെള്ളം നല്‍കിത്തുടങ്ങി

ബെന്ഗ ളൂരു: കര്‍ഷകരുടെ  പ്രതിഷേധങ്ങള്‍ക്ക് നടുവിലും സുപ്രിംകോടതിയുടെ നിര്‍ദ്ദേശം പ്രകാരം കര്‍ണ്ണാടക സര്‍ക്കാര്‍  തമി‌ഴ്‌നാടിന് വെള്ളം നല്‍കി തുടങ്ങി. കാവേരി നദിയിലെ കൃഷ്ണ സാഗര്‍ അണക്കെട്ടില്‍ നിന്നും ബുധനാഴ്ച തമിഴ്‌നാടിന് വെള്ളം നല്‍കി തുടങ്ങി. തങ്ങളുടെ ജനത വരള്‍ച്ച നേരിട്ടാലും സുപ്രീം കോടതി നിര്‍ദ്ദേശം മാനിച്ച് തമി‌ഴ്‌നാടിന് വെള്ളം നല്‍കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. അതേ സമയം തമിഴ്‌നാടിന് വെള്ളം നല്‍കാനുള്ള സുപ്രിംകോടതി നിര്‍ദ്ദേശത്തില്‍ കര്‍ണ്ണാടകയുടെ വിവിധ മേഖലകളില്‍  ജനങ്ങള്‍ വ്യാപക പ്രതിഷേധത്തിലാണ്.  ബംഗളൂരു–മൈസൂരു ദേശീയ പാത ഇന്നലെ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. തമിഴ്നാട് മുഖ്യമന്ത്രി…

Read More
Click Here to Follow Us