ബെന്ഗളൂരു : കാവേരി വിഷയത്തില്‍ ഉള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ് ,കന്നഡ അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ തുടരുകയാണ് ,ടൌണ്‍ ഹാളില്‍ നിന്ന് ആരംഭിച്ച പ്രതിഷേധപ്രകനങ്ങള്‍ കന്നഡ ചാലുവലി വട്ടാല്‍ സംഘം നേതാവിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഫ്രീഡം പാര്‍ക്കില്‍ തുടരുകയാണ്.നാട് റോട്ടില്‍ ഉരുളുസേവ (ശയന പ്രതിക്ഷണം ) നടത്തി ഒരു വിഭാഗം അണികള്‍ അതിന്റെ ഭാഗമായി. മറ്റൊരു പ്രതിഷേധം മൈസൂര്‍ ബാങ്ക് സര്‍ക്കിളിന്റെ സമീപത്തു തുടരുകയാണ് ,ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആറുമണിയോടെ ബന്ദ് അവസാനിച്ച് സാധാരണ നിലയില്‍ എത്താനുള്ള സാധ്യത കുറവാണ്. ബെന്ഗളൂരുവിലെ…
Read MoreYear: 2016
കന്നട സംഘടനകളുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ പ്രകടനം ആരംഭിച്ചു ; ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ സാൻഡൽവൂഡ് താരങ്ങൾ പ്രതിഷേധിക്കുന്നു
ബെംഗളൂരു : വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ ടൗൺ ഹാളിൽ പ്രതിഷേധം ആരംഭിച്ചു.കന്നട ചളുവാളി വാട്ടാൾ സംഘ ,ജയ് കർണാടക, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ സാൻഡൽവുഡ് താരങ്ങൾ പ്രതിഷേധിക്കുന്നു .ശിവരാജ് കുമാർ ,ദർശൻ ,ഗണേഷ് ,ജഗേഷ് എന്നിവർ പങ്കെടുക്കുന്നു .
Read Moreരജനീകാന്തിന് വേണ്ടി ലാൽ-പ്രിയൻ കൂട്ടുകെട്ടിന്റെ “ഒപ്പം” പ്രദർശിപ്പിച്ചു
മോഹൻലാൽ-പ്രിയദര്ശൻ കൂട്ടുകെട്ടിന്റെ പുതിയ ക്രൈം ത്രില്ലെർ സിനിമ ‘ഒപ്പം’ സൂപ്പർസ്റ്റാർ രജനീകാന്തിന് വേണ്ടി പ്രത്യേകം പ്രദർശിപ്പിച്ചു.രജനിയുടെ ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു പ്രദര്ശനം.ഒപ്പം കാണണമെന്ന ആഗ്രഹം രജനികാന്ത് പ്രകടിപ്പിച്ചിരുന്നു.രജനിയുടെ ആഗ്രഹം മനസിലാക്കി പ്രിയദര്ശൻ അതിനുള്ള അവസരം ഒരുക്കി നൽകുകയായിരുന്നു.സിനിമ പ്രേക്ഷകരിൽ എത്തുന്നതിനു മുൻപ് കാണാനുള്ള അവസരം രജനിക്ക് ലഭിച്ചു.വ്യാഴാഴ്ച സിനിമ തീയേറ്ററുകളിൽ എത്തി.
Read Moreയു.എസ് ഓപ്പൺ :ലോക ഒന്നാം നമ്പർ താരം സെറീന വില്യംസിന് സെമിയിൽ കാലിടറി
ന്യൂയോർക്ക് : വനിതാ വിഭാഗം യു.എസ് ഓപ്പൺ ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ് സെമിയിൽ പുറത്തായി.ചെക്ക് റിപ്പബ്ലിക്ക് താരം കരോളിന പ്ലിസ്കോവ ആണ് സെറീനയെ സെമിയിൽ തോല്പിച്ചത്,സ്കോർ (6 -2 ,7-6).ലോക ഒന്നാം നമ്പർ സ്ഥാനവും സെറീനയ്ക് നഷ്ടമായി.ലോക പതിനൊന്നാം നമ്പർ താരമാണ് പ്ലിസ്കോവ.ഇതാദ്യമായാണ് ഒരു ഗ്രാൻഡ് സ്ലാം ഫൈനലിൽ പ്ലിസ്കോവ യോഗ്യത നേടുന്നത്. 23 ഗ്രാൻഡ്സ്ലാമുകളിലേക്കുള്ള സെറീനയുടെ പടയോട്ടം ഇതോടെ അവസാനിച്ചു. 22 ഗ്രാൻഡ്സ്ലാമുകൾ കൈയിലുള്ള സെറീനയ്ക് ഈ ജയത്തോടെ സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡ് തകർക്കാൻ ഉള്ള സാധ്യത അവസാനിച്ചു. ഇതോടെ സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡ് മറികടക്കാൻ സെറീന ഇനിയും…
Read Moreകേരള ആര്‍ ടീ സി ക്ക് ഇന്ന് പകല്‍ സര്‍വീസ് ഇല്ല :ആറുമണിക്ക് ശേഷം സര്‍വീസ് പുനരാരംഭിക്കും.
ബെന്ഗളൂരു : ഇന്ന് പകല്‍ സര്‍വീസ് ഉണ്ടാകില്ല എന്ന് കേരള ആര്‍ ടീ സി അറിയിച്ചു ,ആറുമണിക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കും ,ഇന്ന് ഓണുമായി ബന്ധപ്പെട്ട തിരക്ക് ഉള്ളതിനാല്‍ കഴിയുന്ന അത്രയും സര്‍വീസ് നടത്താന്‍ ശ്രമിക്കുമെന്ന് കെ എസ് ആര്‍ ടീ സി അറിയിച്ചു. കേരള ആര്‍ ടീസിക്കും കര്‍ണാടക ആര്‍ ടീ സിക്കും മലബാര്‍ സെര്‍വീ സുകള്‍ ആണ് സാധാരണയായി പകല്‍ സമയത്ത് നടത്താറുള്ളത് ,തെക്കന്‍ കേരളത്തിലേക്ക് ഉള്ള സര്‍വീസ് കള്‍ എല്ലാം രാത്രി സമയങ്ങളില്‍ ആണ് ആരംഭിക്കുന്നത്,അതുകൊണ്ട് തന്നെ അതിനെ ബാധിക്കാന്‍…
Read Moreമാന്യത ടെക് പാർക്ക് ബെന്ഗളൂരു ,മൈസൂര്‍ ഇന്‍ഫോസിസ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു ;മുന്‍പില്‍ പ്രകടനങ്ങള്‍ തുടരുന്നു ; ബയോ കോൺ എം ഡിയുടെ ട്വീറ്റ് വിവാദമാകുന്നു.
ബെംഗളൂരു : എംബസ്സി മാന്യത ടെക് പാർക്ക് പ്രവർത്തിക്കുന്നതായി ടി.വി. വാർത്തകൾ പുറത്തു വന്നു, ഇന്ന് ജോലി ചെയ്യാനുള്ളവരെ ഇന്നലെ രാത്രി തന്നെ വരുത്തുകയും രാത്രി ഉറങ്ങാനുള്ള സൗകര്യങ്ങൾ ചെയത് കൊടുത്ത് ഇന്ന് രാത്രി തിരിച്ച് വീട്ടിലെത്തിക്കു മെന്നാണത്രേ കരാർ. ഈ വിഷയത്തിൽ ജയ് കർണാടക നേതാവ് നാരായണ ഗൌഡ പറഞ്ഞത് മാന്യത ടെക് പാർക്ക് പ്രവർത്തനം നിർത്തിയില്ലെങ്കിൽ കുറച്ച് സമയത്തിനകം അതിന്റെ ഫലം ലഭിക്കും എന്നാണ്. കര്‍ണാടക ചലുവലി വാട്ടല്‍ പക്ഷ നേതാവ് വാട്ടല്‍ നാഗരാജ് പറയുന്നത് വരുന്ന 16 നു ഐ…
Read Moreനഗരത്തിൽ ബന്ദ് പൂർണം; കെ ആർ മാർക്കെറ്റ് ,മജെസ്റ്റിക്, മന്ത്രി മാൾ ശൂന്യം; സ്വരക്ഷക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം വരുത്തി മുഖ്യമന്ത്രി.
ബെംഗളൂരു : നഗരത്തിൽ കർണാടക ബന്ദ് പൂർണം.പ്രധാന സ്ഥലങ്ങളായ കെ ആർ മാർക്കെറ്റ് മജെസ്റ്റിക് തുടങ്ങിയ സ്ഥലങ്ങൾ ശൂന്യമായി. മജെസ്റ്റിക്കിൽ ഓട്ടോറിക്ഷകൾ അടക്കമുള്ള വാഹനങ്ങൾ തടയുന്നുണ്ട്. സ്വരക്ഷയെക്കരുതി ബുള്ളറ്റ് പ്രൂഫ് വാഹനമെത്തിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബോംബു സ്ഫോടനത്തിൽ നിന്നു വരെ രക്ഷപ്പെടാവുന്ന മഹിന്ദ്ര മാക്സ് ആണ് മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ നിർത്തിയിരിക്കുന്നത്.
Read Moreമഹാബലി കേരളം ഭരിച്ചിട്ടില്ല;വാമനാവതാര ദിവസമാണ് തിരുവോണം;അപ്രിയ സത്യങ്ങള്‍ പറഞ്ഞ് ശശികല ടീച്ചര്‍.
കൊച്ചി: മഹാബലി ആരെന്ന കാര്യത്തില്‍ ആര്‍ക്കു സംശയമുണ്ടെങ്കിലും വിശ്വഹിന്ദുനേതാവ് ശശികല ടീച്ചര്‍ക്കില്ല. കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായിരുന്നു മഹാബലി. ആ സാമാജ്യത്വശക്തിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്യ്രസമരസേനാനിയാണ് വാമനനെന്നും ടീച്ചര്‍ക്കറിയാം. മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍ മഹാബിലിയെ ചവുട്ടി താഴ്ത്തിയിട്ടില്ല. പകരം അനുഗ്രഹിക്കകുയാണ് ചെയ്തതെന്നും ടീച്ചര്‍ ഉറച്ചു വിശ്വസിക്കുന്നു.ധര്‍മ്മിഷ്ഠനും പ്രജാവല്‍സലനുമായ അസുരചക്രവര്‍ത്തിയുടെ തിരിച്ചുവരവ് ആഘോഷമാക്കുന്ന നന്‍മയുടെയും ഒരുമയുടെയും ഓണസങ്കല്‍പ്പത്തെയാണ് ശശികല ടീച്ചറും സംഘവും തിരിത്തുവാന്‍ ശ്രമിക്കുന്നത്. ഓണം ബഹാബലിയിടെ തിരിച്ചുവരവൊന്നുമല്ല; പകരം വാജമനജയന്തിയാണെന്ന് ആര്‍എസ്എസിന്റെ മുഖമാസികയാ കേസരിയും പറയുന്നു. മഹാബലി കേരളം ഭരിച്ചിട്ടൊന്നുമില്ലെന്നുകൂടി കേസരി പറഞ്ഞുവെയ്ക്കുന്നു. വാമനന്‍…
Read Moreസൌമ്യയെ ഗോവിന്ദ ചാമി തള്ളിയിട്ടു എന്നതിന് തെളിവെവിടെ ? സുപ്രീം കോടതി
ഡല്‍ഹി : സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയായി സുപ്രീം കോടതി പരാമര്‍ശം. കൊല്ലപ്പെട്ട സൗമ്യയെ ട്രെയിനില്‍ നിന്നും പ്രതിയായ ഗോവിന്ദച്ചാമി തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ പ്രോസിക്യൂഷന്‍ പകച്ചുനിന്നു. കേസില്‍ വധശിക്ഷ ചോദ്യം ചെയ്തു പ്രതി ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക പരാമര്‍ശം ഉണ്ടായത്. ജസ്റ്റീസ് രഞ്ജന്‍ ഗോഗായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. തലയ്‌ക്കേറ്റ പരിക്കാണ് സൗമ്യയുടെ മരണകാരണമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍…
Read More30 ദിവസം കൊണ്ട് ഐ എസ് നെ തുടച്ചു നീക്കും ;ട്രംപ്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഭീകര സംഘടനയായ ഐഎസിനെ ഉന്മൂലനം ചെയ്യുമെന്ന വാഗ്ദാനവുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. പ്രസിഡന്റായി അധികാരമേറ്റാലുടൻതന്നെ 30 ദിവസം കൊണ്ട് ഐഎസിനെ ഭൂലോകത്തു നിന്നും തുടച്ചു നീക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സൈനിക മേധാവികൾക്ക് പദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നൽകും. ഇതിനു സൈനിക യുദ്ധമോ, സൈബർ യുദ്ധമോ, പ്രത്യയശാസ്ത്ര യുദ്ധമോ വേണ്ടിവന്നേക്കാമെന്നും ട്രംപ് പറഞ്ഞു. ഫിലാഡൽഫിയയിലെ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു പുറമെ അമേരിക്കയുടെ സൈനിക ശക്തി മെച്ചപ്പെടുത്തണമെന്ന് ട്രംപ് പറഞ്ഞു. സൈനികർക്കു മികച്ച പരിശീലനം നൽകി…
Read More