ബെംഗളുരു : പുതുവൽസരം ആഘോഷിക്കാൻ നിർത്തിലിറങ്ങുന്ന യുവാക്കൾക്ക് സന്തോഷവാർത്ത. അടുത്ത വർഷം ജനുവരി ഒന്നാം തീയതി പുലർച്ചെ രണ്ടു മണി വരെ ബാറുകളും പബ്ബുകളും റസ്റ്റോറന്റുകളും തുറന്നിരിക്കും. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ എൻ എസ് മേഘരിക് അറിയിച്ചതാണ് ഇക്കാര്യം. എന്നാൽ ആഘോഷ പരിപാടികളിൽ ജനം സുരക്ഷാ പരമായ ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണം. ബാറുകളിലും പബ്ബുകളിലും റസ്റ്റോറന്റുകളിലും സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. അത്യുച്ചത്തിൽ സംഗീതമോ മറ്റു ശബ്ദങ്ങളോ ഉണ്ടാക്കി സമീപത്ത് ജീവിക്കുന്നവരെ ശല്യപ്പെടുത്തിയാൽ പിടി വീഴും.
Read MoreDay: 24 December 2016
ഇന്ന് കർണാടകയുടെ 7 സ്പെഷലുകൾ; കേരളയുടെ ആറും.
ബെംഗളുരു : ക്രിസ്തുമസ് തിരക്ക് കുറക്കാൻ വേണ്ടി ഇന്ന് കർണാടക ആർ ടി സി കേരളത്തിലേക്ക് ഏഴു സ്പെഷൽ ബസുകൾ ഓടിക്കും.എറണാകുളത്തേക്കും പാലക്കാട്ടേക്കും രണ്ടു വീതവും കോട്ടയം കണ്ണൂർ കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ സർവീസും അധികമായി നടത്തും.ഇതിനു പുറമെ ശബരിമല സ്പെഷൽ സർവ്വീസുമുണ്ട്.ശബരിമല സ്പെഷലിന്റെ ടിക്കെറ്റുകൾ എല്ലാം തീർന്നു. അതേ സമയം കേരള ആർ ടി സി ഇന്ന് ആറ് സ്പെഷലുകൾ ആണ് ഓടിക്കുന്നത്. കോട്ടയം, എറണാകുളം തൃശൂർ കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് കേരള ആർ ടി സി യുടെ സ്പെഷലുകൾ. ഉള്ള സ്പെഷലുകളിലെ…
Read More