ന്യൂഡല്‍ഹി: രാജ്യത്ത് 500 ന്റെ നോട്ടുകള്‍ എത്തി. അഞ്ഞൂറിന്റെ 50 ലക്ഷം നോട്ടുകള്‍ പ്രസ് റിസര്‍വ് ബാങ്കിന് കൈമാറി. ഇനി ആര്‍ബിഐയുടെ പരിശോധന കൂടി കഴിഞ്ഞാല്‍ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിത്തുടങ്ങും. പുതിയ 500 രൂപ നോട്ടുകളുടെ ആദ്യ ഗഡുവാണ് നാസികിലെ പ്രസില്‍ നിന്നും റിസര്‍വ് ബാങ്ക് ആസ്ഥാനത്തേക്ക് എത്തിയത്. 500 രൂപ നോട്ടുകള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. 100 ന്റേയും 50 ന്റേയും നോട്ടുകള്‍ക്ക് ക്ഷാമം നേരിടുകയും ചെയ്തിരുന്നു. എ.ടി.എമ്മുകളില്‍ പലതും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.
Read MoreDay: 13 November 2016
ബാങ്കിൽ നിന്നു പണം പിൻവലിക്കുന്നതിൽ ഇളവുകൾ; പതിനായിരം രൂപ പരിധി ധനമന്ത്രാലയം എടുത്തുകളഞ്ഞു; ആഴ്ചയിൽ പരമാവധി 24,000 രൂപ പിൻവലിക്കാം; ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന.
ന്യൂഡൽഹി: കടുത്ത പ്രതിഷേധങ്ങൾ ഉയർന്നതിനു പിന്നാലെ ബാങ്കിൽ നിന്നു പണം പിൻവലിക്കുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ചു ധനമന്ത്രാലയം. ബാങ്കിൽനിന്നും പിൻവലിക്കാവുന്ന പണത്തിന്റെ പരിധി ധനമന്ത്രാലയം ഉയർത്തി. ഒരു ദിവസം പിൻവലിക്കാവുന്ന പണത്തിന്റെ പരിധി 10, 000 രൂപ എന്ന നിബന്ധന എടുത്തുകളഞ്ഞു. പുതിയ തീരുമാനമനുസരിച്ച് അക്കൗണ്ടിൽനിന്നും ഒരാഴ്ച പരമാവധി 24,000 രൂപ പിൻവലിക്കാം. ഒരാൾക്ക് 4,500 രൂപ വരെ ബാങ്കുകൾ വഴി പഴയ നോട്ടുകൾ മാറ്റിയെടുക്കാം. എടിഎം ഇടപാടുകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി എടിഎം ഉപയോഗിച്ച് ഒരു ദിവസം 2,500 രൂപ വരെ പിൻവലിക്കാം. ചെക്കുകൾ…
Read Moreനോട്ടു പിൻവലിച്ചതിലൂടെ ചിലർക്ക് ഉറക്കം നഷ്ടപ്പെട്ടു; ജനങ്ങൾ വോട്ടു ചെയ്തത് അഴിമതിക്കും കള്ളപ്പണത്തിനും എതിരായി; എല്ലാ ബിനാമി ഇടപാടുകളും അന്വേഷിച്ചു നടപടി; കേന്ദ്ര സർക്കാരിന് ഒന്നും മറയ്ക്കാനില്ല; പാവപ്പെട്ടവരുടെ ഉന്നമനമാണു ലക്ഷ്യമിടുന്നത്; ഡിസംബർ 30നകം പരിഹാരം ഉണ്ടായില്ലെങ്കിൽ ഏതു ശിക്ഷയും നേരിടാൻ തയ്യാറെന്നും പ്രധാനമന്ത്രി.
ന്യൂഡൽഹി: നോട്ടു വിഷയത്തിൽ ഡിസംബർ 30നകം പരിഹാരം കണ്ടില്ലെങ്കിൽ എന്തു ശിക്ഷയും നേരിടാൻ തയ്യാറെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന് ഒന്നും മറയ്ക്കാനില്ല. പാവപ്പെട്ടവരുടെ ഉന്നമനമാണു ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു. നോട്ടു പിൻവലിച്ചതിലൂടെ ചിലർക്ക് ഉറക്കം നഷ്ടപ്പെട്ടു. ജനങ്ങൾ വോട്ടു ചെയ്തത് അഴിമതിക്കും കള്ളപ്പണത്തിനും എതിരായിട്ടാണ്. എല്ലാ ബിനാമി ഇടപാടുകളും അന്വേഷിച്ചു നടപടിയെടുക്കുമെന്നും മോദി പറഞ്ഞു. രാജ്യത്തിനുവേണ്ടി വീടും കുടുംബവും ത്യജിച്ച ആളാണ് താനെന്നും മോദി പറഞ്ഞു. ഗോവയിൽ മോപ്പ ഗ്രീൻഫീൽഡ് എയർപോർട്ടിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു സംസാരിക്കവെയാണ് മോദിയുടെ വികാരപ്രകടനം. അഴിമതിക്കെതിരേ പോരാടാനാണ്…
Read More