ന്യൂഡല്‍ഹി : മുത്തലാഖിനെതിരായ മുസ്ളിം സ്ത്രീകളുടെ പ്രതിഷേധത്തിന് സിപിഐ എം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഏകപക്ഷീയമായ മുത്തലാഖ് നിയമം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന മുഴുവന്‍ മുസ്ളിം സ്ത്രീകള്‍ക്കും പിന്തുണ നല്‍കുന്നതായി സിപിഐ എം പോളിറ്റ് ബ്യുറോ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പല ഇസ്ളാമിക രാജ്യങ്ങളില്‍ പോലും മുത്തലാഖ് അനുവദനീയമല്ല. അത്തരം ഒരു തീരുമാനം ഉണ്ടാകുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം പകരും. ഭൂരിപക്ഷ സമുദായത്തിന്റേതടക്കം എല്ലാ വ്യക്തിനിയമങ്ങളും പരിഷ്കരിക്കണം. ഇക്കാര്യത്തില്‍ ഹിന്ദു സ്ത്രീകളുടെ വ്യക്തിനിയമം പരിഷ്കരിച്ചിട്ടുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വക്താവിന്റെ വാദം തെറ്റാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ത്രീ സമത്വം…
Read MoreDay: 18 October 2016
കോഴിക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് നിയമോപദേശകന് മുരളീകൃഷ്ണ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന വിജിലന്‍സിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: കോഴിക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് നിയമോപദേശകന് മുരളീകൃഷ്ണ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന വിജിലന്‍സിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. വ്യക്തിപരമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റി മുരളീകൃഷ്ണ കേസ് അട്ടിമറിച്ചുവെന്നാണ് പരാതി. മുരളീകൃഷ്ണ നേരത്തെ രണ്ടര വര്‍ഷത്തോളം സസ്പെന്‍ഷനില്‍ കഴിഞ്ഞിരുന്നു. അതിനുശേഷം കോട്ടയം വിജിലന്‍സ് കോടതിയില്‍ അഭിഭാഷകനായി തിരിച്ചെത്തിയിരുന്നു. ഈ സമയത്താണ് കേരള കോൺഗ്രസ് മുൻ നേതാവും ഇപ്പോൾ ബിജെപി സംസ്ഥാന സമിതിയംഗവുമായ അഡ്വ. നോബിള്‍ മാത്യു കോട്ടയത്തുള്ള ഒരു കോഴിവ്യാപാരിക്ക് ധനമന്ത്രിയായ കെ.എം മാണി നികുതിയിളവ് നല്‍കിയതില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരു…
Read Moreമുംബൈയില്‍ കെട്ടിടത്തില്‍ അഗ്നിബാധ,രണ്ടു പേര് മരിച്ചു.
മുംബൈ: മുംബൈയില്‍ ഇരുപത്തിയൊന്നു നില പാര്‍പ്പിട സമുച്ചയത്തില്‍ തീ പടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. പതിനൊന്നുപേരെ രക്ഷപെടുത്തി. ദക്ഷിണ മുംബൈയിലെ കഫ്പരേഡില്‍ മേക്കര്‍ ടവറിലെ ഇരുപത് ഇരുപത്തിയൊന്നാം നിലകളിലെ ഫ്ലാറ്റുകളിലാണ് പുലര്‍ച്ചെ ആറരയോടെ തീപടര്‍ന്നത്. 17 ഫയര്‍ എഞ്ചിനുകളെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് വഴി തീ പടര്‍ന്നു എന്നാണ് ആദ്യനിഗമനം. തീ പിടുത്തത്തില്‍ കത്തിനശിച്ച ഫ്ലാറ്റ് ബജാജ് ഇലക്ട്രിക്കല്‍സ് എംഡി ശേഖര്‍ ബജാജിന്റെതാണ്.
Read More