ന്യൂഡല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തട്ടിപ്പുകാരനെന്ന് മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്മാന് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്കിലൂടെയാണ് കട്ജു കേജ്രിവാളിനെതിരെ തുറന്നടിച്ചത്. ആം ആദ്മി പാര്‍ട്ടിയില്‍ തുടക്കത്തില്‍ തനിക്ക് വിശ്വാസമായിരുന്നുവെന്നും എന്നാല്‍ പിന്നീട് കേജരിവാള്‍ അടക്കമുള്ളവര്‍ തട്ടിപ്പുകാര്‍ക്ക് പാദസേവ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. കളങ്കിതര്‍ക്കൊപ്പം നില്‍ക്കാത്തതുകൊണ്ടാണ് കേജരിവാള്‍ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതെന്നും പഞ്ചാബിലെ ജനങ്ങള്‍ നവജ്യോത് സിദ്ദുവിന്റെ ആവാസ് ഇ പഞ്ചാബിനെയാണ് തെരഞ്ഞെടുക്കേണ്ടതെന്നും കട്ജു പറഞ്ഞു. ഫെസ്സ്ബൂ ക് പോസ്റ്റ് ന്റെ മുഴുവന്‍ ഇവിടെ ചേര്‍ത്തിരിക്കുന്നു :
Read MoreDay: 10 September 2016
ആം ആദ്മി പാർട്ടി ബി.ജെ.പി യുടെ ഒന്നാം നമ്പർ ശത്രുവാകുന്നതിന്റെ കാരണങ്ങൾ
ബി.ജെ.പി യുടെ തേരോട്ടത്തിനു കടിഞ്ഞാണിട്ടത് ദൽഹി ജനതയാണ് . രണ്ടരക്കോടി ജനങ്ങളാണവർ . ഡൽഹിയിലെ നാണം കെട്ട തോൽവിക്ക് ശേഷം അഭിമാനിക്കത്തക്ക ഒരു വിജയവും അവർക്കു എടുത്തു പറയാനില്ല . കൊച്ചു കൊച്ചു സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട വിജയങ്ങൾ അവർ പോലും കാര്യമായെടുത്തിട്ടില്ല .ജമ്മു കാശ്മീരിലെ പി.ഡി.പി യുടെ സഹായത്തോടെയുള്ള ഭരണവും ത്സാർഖണ്ഡ് , ഛത്തീസ്ഗഡ് തുടങ്ങിയ കൊച്ചു സംസ്ഥാനങ്ങളിലെ വിജയവും കേന്ദ്രത്തിലെ രണ്ടാം ഊഴത്തിനു അടിത്തറയാവുമെന്ന തെറ്റുധാരണ മനസ്സിൽ കൊണ്ടു നടക്കാൻ മാത്രം പോഴത്തക്കാരല്ല അവർ . ഉത്തർ ഖണ്ഡിലും അരുണാചൽ പ്രദേശിലും കോൺഗ്രസ്…
Read Moreഅധ്യാപികയുടെ മാനസിക പീഡനം;ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു.
കോട്ടയം: അധ്യാപിക ആക്ഷേപിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മൂവാറ്റുപുഴ ഗവണമെന്റ് മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യര്‍ഥിനി പനവേലില്‍ അനുരുദ്ധന്റെ മകള്‍ നന്ദനയാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മൂന്നിന് പരീക്ഷ എഴുത്താന്‍ സ്കൂളില്‍ എത്തിയ പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ച എഴുത്താണ് ആക്ഷേപത്തിന് ഇടയാക്കിയത്. അധ്യാപികയുടെ ആക്ഷേപത്തെത്തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിയെത്തിയ ബന്ധുക്കള്‍ ദേഹമാസകം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വാഴക്കുളം…
Read Moreട്വീറ്റ് അടിച്ചാല്‍ ഡയപ്പര്‍ പ്ലാറ്റ് ഫോര്മില് എത്തിക്കുന്ന റെയില്‍വേ മന്ത്രിക്ക്,ബെന്ഗലൂരു മലയാളികളുടെ കണ്ണുനീര് കാണാന്‍ കഴിയാത്തത് എന്തുകൊണ്ട് ?ഓണത്തിന് സ്പെഷ്യല്‍ ട്രെയിന്‍ ഇല്ല ? ട്വിറ്റെറില്‍ പ്രതിഷേധം തുടരുന്നു .നിങ്ങള്ക്ക്കും പ്രതിഷേധിക്കാം.
ബെന്ഗലൂരു : അങ്ങനെ ഓണം വന്നു നാട്ടില്‍ പോകാനുള്ള നെട്ടോട്ടത്തില്‍ ആണ് എല്ലാവരും മൂന്നുമാസം മുന്‍പ് ബുക്ക് ചെയ്തകാര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് കള്‍ കിട്ടി ഭാഗ്യം കൊണ്ട് ചിലര്‍ക്ക് താത്കാലിലും,കുറെ പേര്‍ക്ക് കര്‍ണാടക -കേരള സര് ടീ സികളുടെ ടിക്കറ്റ് ലഭിച്ചു ,ചിലര്‍ക്ക് ഭാഗ്യം കൊണ്ട് സ്പെഷ്യല്‍ ബസുകളിലും ടിക്കറ്റ് കിട്ടി. ബാക്കി യുള്ളവര്‍ എന്ത് ചെയ്തു രണ്ടു -മൂന്നു ഇരട്ടി വില കൊടുത്തു സ്വകാര്യ ബസുകളില്‍ സീറ്റ് ഉറപ്പിച്ചു.ഓണത്തിന് ഒരു സ്പെഷ്യല്‍ ട്രെയിന്‍ ഉണ്ടായിരുന്നു എങ്കില്‍ ഇത്ര ഇരട്ടി ബസ് ചാര്‍ജ് നമ്മള്…
Read Moreഅന്തർസംസ്ഥാന ബസ്സുകൾ ഓണക്കാലത്തു യാത്രക്കാരെ പിഴിയുന്നു
ഓണം വന്നെത്തിയതോടെ നാട്ടിലേക്കുള്ള വോൾവോ ബസുകളിൽ ചാർജ്ജ് ക്രമാതീതമായി കൂട്ടി.ആയിരത്തിലധികം വരെ ചാർജ്ജ് അധികം ഈടാക്കി യാത്രക്കാരെ ആഡംബര ബസ്സുകൾ കൊള്ളയടിക്കുന്നു.ഓണ ദിവസങ്ങളിൽ 2100 രൂപ വരെയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്.ബാംഗളൂരിൽ നിന്നും കൊല്ലത്തേക്കുള്ള സാധാരണ ദിവസങ്ങളിലെ വോൾവോ ചാർജ്ജ് 1250 രൂപയാണ്.ഓണം കഴിങ്ങുള്ള മടക്കയാത്രയ്ക് സാധാരണ ചാർജ്ജിന്റെ മൂന്നിരട്ടിവരെ നൽകേണ്ട സ്ഥിതിയാണ്.2950 രൂപവരെ മടക്കയാത്രക്കുള്ള ടിക്കറ്റിന്റെ ചാർജ്ജ്. രണ്ടായിരത്തിന് മുകളിലുള്ള നിരക്കുകൾ ഓണം കഴിഞ്ഞുള്ള ദിവസങ്ങളിൽ തുടരും.
Read More