അലക്സി മൊയ്സീൻകോവ് എന്ന ഇരുപത്തിയഞ്ചു കാരനും സുഹൃതുക്കളും ചേർന്നു റഷ്യയിൽ രൂപം കൊടുത്ത സ്റ്റാർട്ടപ്പിൽ പിറവിയെടുത്ത പ്രിസ്മ ആപ് തരംഗമായി മാറി.ഞൊടിയിടയിൽ സാധരണ ഫോട്ടോകൾ ചിത്ര രചന പോലെ മനോഹരമാക്കുന്നു ഈ ആപ് ദിവസങ്ങൾക്കുള്ളിൽ തന്നെ ലോക ജനശ്രദ്ധ പിടിച്ചു പറ്റി.മറ്റു ഫോട്ടോ എഡിറ്റിംഗ് ആപുകളിൽ നിന്നും പ്രിസ്മയെ വ്യത്യസ്തം ആക്കുന്നത് എന്തെന്നാൽ സാധരണ ആപുകളിൽ ഫോട്ടോയുടെ നിറത്തിലും വെളിച്ച വിന്യാസത്തിലും വ്യത്യാസം വരുത്തി എഡിറ്റിംഗ് നടത്തുമ്പോൾ പ്രിസ്മയിൽ ഫോട്ടോ അടിസ്ഥാനമാക്കി പുതിയ ചിത്ര രചന നടത്തുകയാണ് ചെയ്യുന്നത്. ഇതാണ് ശരവേഗത്തിൽ പ്രിസ്മ ജനഹൃദയം കീഴടക്കാൻ പ്രധാന കാരണം.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ന്യൂറൽ നെറ്റ് വർക്കിന്റെയും പുതിയ സാധ്യതാക്കൾ നന്നായി ഉപയോഗിച്ചിരിക്കുന്നു ഇതിൽ. നിലവിൽ ആപ്പിൾ ഐ ഒ എസിൽ മാത്രം ലഭ്യമായ പ്രിസ്മ അധികം വൈകാതെ ആൻഡ്രോയിഡിലും ലഭിച്ചു തുടങ്ങും .ഇതിനകം പത്തു ലക്ഷത്തിൽ അധികം പേര് പ്രിസ്മ ഡൗൺലോഡ് ചെയ്തു കഴിഞ്ഞിട്ടുണ്ട് എന്നാണ് ആപ്പിളിന്റെ കണക്ക്. വിഡിയോ പതിപ്പും ഉണ്ടനെ പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
എന്നാൽ ഒരു വിഭാഗം ആശങ്കയോടെ ആണ് ഇതിനെ കാണുന്നത്. പ്രിസ്മ ചിത്രകാരന്മാരുടെ പ്രസക്തി ഇല്ലാതാക്കുമെന്നും ആർട്ടിഫിഷ്യൽ ഇന്റീലിജൻസ് മനുക്ഷ്യ പ്രയക്തങ്ങൾ തന്നെ അപ്രസക്തം ആക്കുന്ന കാലം വരുമെന്നും ഇവർ ആശങ്കപ്പെടുന്നു. ഏതായാലും സാധരണ ഫോട്ടോകൾ ഞൊടിയിടയിൽ പിക്കാസോ പെയിന്റിങ് പോലെ മനോഹരമാക്കുന്ന ഈ വിദ്യ സൈബർ ലോകം ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു.
Related posts
-
മലയാളി യുവതി ജീവനൊടുക്കിയ നിലയിൽ
കോഴിക്കോട്: മലയാളി യുവതിയെ ദുബായിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട്... -
യുവാവിനെ 3 മണിക്കൂർ പ്രസവ വേദന അനുഭവിപ്പിച്ച് കാമുകി; യുവാവ് ഗുരുതരാവസ്ഥയിൽ
ലോകത്തിലെ ഏറ്റവും വലിയ വേദനകളില്‍ ഒന്നാണ് പ്രസവവേദന എന്ന് പറയാറുണ്ട്. ആർത്തവ... -
ജർമ്മനിയിൽ മലയാളി വിദ്യാർത്ഥിനി മരിച്ച നിലയിൽ
ജർമനിയില്‍ മലയാളി വിദ്യാർത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി...