ബെംഗളൂരു: ത്രിവേണി സംഗമത്തിലെ കുംഭമേളയിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച ബസ്സിന്റെ ചക്രത്തിനടിയിൽപ്പെട്ട് 55 കാരിയായ സ്ത്രീ മരിച്ചു. കെആർ പേട്ട താലൂക്കിലെ അക്കിഹെബ്ബലു ഗ്രാമത്തിൽ താമസിക്കുന്ന സുശീലാമ്മയാണ് മിനി ബസിൽ കയറുന്നതിനിടെ നിലത്തുവീണത്. തുടർന്ന് ബസ് സുശീലാമ്മയുടെ ശരീരത്തിലൂടെ പാഞ്ഞുകയറിയതിനാൽ സുശീലാമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചുവെന്ന് പോലീസ് അറിയിച്ചു.
Read More