ബെംഗളൂരു: കർണാടകയിലെ ആദ്യ വൈഫൈ ഗ്രാമം മൈസൂരിലെ രാമനഹള്ളി. ഗ്രാമത്തിൽ മൊബൈൽ കവറേജ് കിട്ടാത്തതു സംബന്ധിച്ച പരാതിയെ തുടർന്നാണ് ഗ്രാമവികസന വകുപ്പുമായി സഹകരിച്ച് വൈഫൈ സൗകര്യം ഒരുക്കിയത്. ബി എസ് എൻ എൽ കർണാടകയാണ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തിയത്. ഗ്രാമങ്ങളിലെ വിവിധ ഇടങ്ങളിൽ ആയി 32 ആക്സസ് പോയിന്റുകളാണ് സ്ഥാപിച്ചത്. ഇന്റർനെറ്റ് ലഭ്യത കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കർണാടകയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് ബി എസ് എൻ എൽ ജനറൽ മേനേജർ ദേവേഷ് കുമാർ പറഞ്ഞു.
Read More