ബെംഗളുരു; സ്കൂളിൽ പോയി പഠിക്കാൻ കഴിയാത്ത കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാൻ പദ്ധതിയുമായി ബിബിഎംപി രംഗത്തെത്തുന്നു. സ്കൂൾ ഓൺ വീൽസ് എന്നാണ് പദ്ധതിയുടെ പേര്. ബിഎംടിസി ബസുകളാണ് സഞ്ചരിക്കുന്ന ക്ലാസ് മുറികളാക്കി മാറ്റുക. പത്ത് ബസുകൾ വാങ്ങി നഴ്സറി രീതിയിൽ ക്ലാസുകൾ ക്രമീകരിച്ചു കഴിയ്ഞ്ഞു. 4 ലക്ഷം രൂപയാണ് ഒരു ബസിന് ചിലവായത്, എൻജിഒകളുടെ സഹായത്തോടെയാണ് സ്കൂൾ ഓൺ വീൽസ് പദ്ധതി മുന്നോട്ട് പോകുന്നത്. ഈ പദ്ധതിയിലൂടെ ചേരി പ്രദേശത്ത് താമസിക്കുന്ന കുട്ടികൾക്കും കുടിയേറ്റ തൊഴിലാളികളുടെ മക്കൾക്കുമാണ് വിദ്യാഭ്യാസം പകർന്ന് നൽകുക. കുട്ടികൾക്കും അധ്യാപകർക്കും…
Read More