ന്യൂഡല്‍ഹി: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളാ തീരത്ത് വിഴിഞ്ഞത്തിനും കോഴിക്കോടിനുമിടയിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നേരത്തെ ജാഗ്രതാ നിർദേശം നൽകിയതിന് പിന്നാലെ കൂടുതല്‍ കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുമെന്നും മൂന്ന്‍ ദിവസത്തേക്ക് കടുത്ത ജാഗ്രത വേണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2.6 മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. തെക്ക് ന്യൂനമർദം രൂപപ്പെടുകയും…
Read More