ബെംഗളൂരു : യു.ഡി.എഫ്.കർണാടകയും, സുവർണ്ണ കർണാടക-കേരള സമാജവും സംയുക്തമായി കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തുന്നു. എസ്.ജി.പാളയിൽ ഉള്ള സുവർണ്ണ കർണാടക-കേരള സമാജത്തിന്റെ ഓഫീസിലാണ് ക്യാമ്പ്. ഇന്ന് രാവിലെ 9 മണി മുതൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കും. ഇതു വരെ കുത്തിവെപ്പ് എടുക്കാത്തവരും രണ്ടാം ഡോസിന് സമയമായവരും ഈ അവസരം വിനിയോഗിക്കണമെന്ന് കർണാടക യു.ഡി.എഫ് ചെയർമാൻ മെറ്റി ഗ്രേസ്.ജി. കൺവീനർ എം കെ നൗഷാദ് എന്നിവർ ആവശ്യപ്പെട്ടു. അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക 9108106633, 8310011616
Read More