ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രശസ്‌ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ എസ്‌എസ് രാജമൗലിയെ റായ്ച്ചൂർ ജില്ലയുടെ തെരഞ്ഞെടുപ്പ് ഐക്കണായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിയമിച്ചു. വോട്ടിങ്ങിനെ കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് വേളകളിൽ കായിക താരങ്ങൾ, ചലച്ചിത്ര സംവിധായകർ, അഭിനേതാക്കൾ എന്നിവരെ ഇത്തരത്തിൽ തെരഞ്ഞെടുപ്പ് ഐക്കണായി നിയമിക്കുന്നത്. റായ്‌ച്ചൂർ ജില്ലയിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഐക്കണായി രാജമൗലിയെ തിരഞ്ഞെടുത്തതായി ജില്ല കലക്ടർ ചന്ദ്രശേഖര നായിക അറിയിക്കുകയായിരുന്നു. ജില്ലയിലെ മാനവി താലൂക്കിലെ അമരേശ്വർ ക്യാമ്പിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ്…
Read More