മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ഇന്ത്യയിലെത്തിക്കും. മൃതദേഹം ചാർട്ടേഡ് ഫ്ളൈറ്റിലാണ് ഇന്ത്യയിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അനിൽ അംബാനിയുടെ സ്വകാര്യ ജെറ്റ് ഇതിനായി ഇന്നലെ ദുബായില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. റിലയൻസ് ട്രാൻസ്പോർട്ട് ആൻഡ് ട്രാവൽ ലിമിറ്റഡിന്‍റെ 13 സീറ്റര്‍ വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം എത്തിക്കുക. പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ടെന്നും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറൻസിക് നടത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം മൃതദേഹം വിട്ടുനല്‍കുമെന്നും ദ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ പാര്‍ട്ടിയ്ക്ക് ശേഷം ദുബൈയിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലിലെ മുറിയില്‍ എത്തിയ ശ്രീദേവി…
Read More