ബെംഗ്ളൂരു : പാഠ പുസ്തക പ്രതിഷേധത്തിനു ഒടുവില്‍ സാമൂഹികപരിഷ്‌കര്‍ത്താവ് ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം കര്‍ണാടകത്തിലെ സാമൂഹികപാഠപുസ്തകത്തില്‍ വീണ്ടും ഉള്‍പെടുത്തുന്നു. ഇതുസംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്ത് വിടുമെന്ന് വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ് പറഞ്ഞു. വിവാദത്തെ തുടർന്ന് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയ ഭാഗങ്ങൾ സാമൂഹികപാഠപുസ്തകത്തില്‍ത്തന്നെ തിരിച്ചെടുക്കാനാണ് ഇപ്പോള്‍ തീരുമാനമായത്. കര്‍ണാടകത്തിലെ സ്‌കൂള്‍ പാഠപുസ്തക പരിഷ്‌കരണത്തിലാണ് പത്താംക്ലാസിലെ സാമൂഹികപാഠപുസ്തകത്തില്‍ നിന്ന് ശ്രീനാരായണഗുരുവിനെപ്പറ്റിയുള്ള പാഠഭാഗം ഒഴിവാക്കിയത്. ഇതിനെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധമുയര്‍ന്നതോടെ ഇത് കന്നഡ ഓപ്ഷനല്‍ പാഠപുസ്തകത്തില്‍ ഉള്‍പെടുത്തിയിരുന്നു. എന്നാല്‍ ഇത് മുഴുവന്‍ വിദ്യാര്‍ഥികളും പഠിക്കുന്ന വിഷയമല്ല. ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം…
Read More