ആശുപത്രിയിൽ എത്തിയ രോഗിയ്ക്ക് യൂറിന്‍ ബാഗിന് പകരം സ്‌പ്രൈറ്റ് കുപ്പി ഉപയോഗിച്ചതായി ആരോപണം

പാട്‌ന: ട്രെയിനില്‍ നിന്ന് വീണ് അബോധവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച രോഗിക്ക് യൂറിന്‍ ബാഗിന് പകരം സ്‌പ്രൈറ്റ് കുപ്പി ഉപയോഗിച്ചതായി ആരോപണം. ബീഹാറിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് രോഗിയായ മധ്യവയസ്‌ക്കനെ എത്തിച്ചത്. പരിശോധനകള്‍ക്ക് ശേഷം രോഗിക്ക് യൂറിന്‍ ബാഗ് ഘടിപ്പിക്കാനും മരുന്നുകള്‍ നല്‍കാനും ഡോക്ടര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യൂറിന്‍ ബാഗ് ലഭ്യമല്ലാത്തത് കൊണ്ട് ജീവനക്കാരന്‍ സ്‌പ്രൈറ്റിന്റെ കുപ്പി ഘടിപ്പിക്കുകയായിരുന്നെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. വിവരം ആശുപത്രി മാനേജറെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് ചൊവാഴ്ച രാവിലെ യൂറിന്‍ ബാഗ് എത്തിച്ച ശേഷമാണ്…

Read More
Click Here to Follow Us