ബെംഗളൂരു : ഞായറാഴ്ചയിലെ സമ്പൂർണ ലോക്ക്ഡൗൺ കണക്കിലെടുത്ത്, പൊങ്കലിന് പ്രത്യേക ബസുകൾ ജനുവരി 17 മുതൽ 19 വരെ സർവീസ് നടത്തുമെന്ന് തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിഎൻഎസ്‌ടിസി) അറിയിച്ചു. പൊങ്കൽ അവധിക്ക് ശേഷം സ്വന്തം നാട്ടിൽ നിന്ന് മടങ്ങേണ്ട ആളുകൾക്ക് വേണ്ടിയാണ് ഈ ബസ് സർവീസുകൾ നടത്തുന്നത്. ജനുവരി 16 ന് യാത്ര ചെയ്യാൻ ഉദ്ദേശിച്ചവർ അത് ഒഴിവാക്കണമെന്നും മറ്റ് ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യണമെന്നും വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ജനുവരി 16-ന് ബസ് ടിക്കറ്റ് ബുക്ക് ചെയ്ത ആളുകൾക്ക്…
Read More