ന്യൂഡൽഹി : വിമാനത്തിൽ ലക്കുകെട്ട് സഹയാത്രികയായ വൃദ്ധയുടെ മേൽ മൂത്രമൊഴിച്ചയാളെ ജോലിയിൽ നിന്ന് പുറത്താക്കി അന്താരാഷ്ട്ര ധനകാര്യസേവന കമ്പനിയായ ‘വെൽസ് ഫാർഗോ’. സ്ഥാപനത്തിന്റെ ഇന്ത്യന്‍ ശാഖയുടെ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്നാണ് മുപ്പത്തിരണ്ടുകാരനായ ശങ്കര്‍ മിശ്ര പുറത്താക്കപ്പെട്ടത്. നവംബര്‍ 26ന് ന്യൂയോര്‍ക്ക്–ഡല്‍ഹി വിമാനത്തില്‍ സംഭവമുണ്ടായതിനു പിന്നാലെ മിശ്ര വൃദ്ധയോട് പരാതി നല്‍കരുതെന്ന് കരഞ്ഞപേക്ഷിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൃദ്ധയ്ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം അവരുടെ മകള്‍ പണം തിരിച്ചുനല്‍കിയെന്നും ശങ്കര്‍ മിശ്ര അഭിഭാഷകര്‍ വഴി മാധ്യമങ്ങളെ അറിയിച്ചു.
Read More