ചെന്നൈ: പൊഴിച്ചലൂരിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തെന്നിവീണ് മൂന്ന് വയസുകാരൻ മരിച്ചു. പൊഴിച്ചാലൂർ രാജേശ്വരി നഗറിൽ എം ശർവണൻ (3) ആണ് മരിച്ചത്. വീട്ടിൽ പെയിന്റിംഗ് ജോലികൾ നടക്കുന്നതിനാൽ ടി.വി. കാണുന്നതിനായി കുട്ടിയെ രണ്ടാം നിലയിലെ മുറിയിൽ നിർത്തയെക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശർവൻ താഴേക്ക് ഇറങ്ങാൻ കയറിയ കുട്ടി കാൽ വഴുതി നിലത്തു വീഴുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പിതാവ് മുരുകനും അയൽവാസികളും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് സൈദാപ്പേട്ടിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടി മരിച്ചു.
Read More