ബെംഗളൂരു : സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾ മെയ് 16-ന് വീണ്ടും തുറക്കാനിരിക്കെ, അഞ്ച് ലക്ഷം ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകാനുള്ള കർണാടക സർക്കാരിന്റെ മഹത്തായ പദ്ധതി തുടർച്ചയായ രണ്ടാം വർഷവും നടപ്പാക്കാൻ സാധ്യതയില്ല. 2008-ൽ ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ആദ്യമായി അവതരിപ്പിക്കുകയും തുടർന്നുള്ള സർക്കാരുകളും തുടരുകയും ചെയ്ത പദ്ധതിക്ക് 2022-23 ലേക്കുള്ള ബജറ്റ് വിഹിതം ലഭിച്ചിട്ടില്ല. പണപ്പെരുപ്പം മൂലം സൈക്കിൾ പദ്ധതിയുടെ വില 170 കോടിയിൽ നിന്ന് 220 കോടിയായി ഉയർന്നതാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരെ ഇപ്പോൾ ആശങ്കയിലാഴ്ത്തുന്നത്. 2021-22 ലെ…
Read MoreTag: scheme
മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് പുതിയ ഫണ്ട് സ്കീം
ബെംഗളുരു: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കായി പുതിയ ഫണ്ട് സ്കീം ഐ.സി.ഐ.സി.ഐ. പ്രുഡെൻഷ്യൽ അവതരിപ്പിക്കുന്നു. സ്കീമിൽ ഡിസംബർ 26 മുതൽ ജനുവരി ഒമ്പതുവരെ പങ്കുചേരാം. ഗ്രോത്ത്, ഡിവിഡന്റ് വിഭാഗങ്ങളിലായിരിക്കും സ്കീം. കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്. മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഐ.സി.ഐ.സി.ഐ. പ്രുഡെൻഷ്യൽ മ്യൂച്വൽ ഫണ്ട് വിവിധ വിഭാഗങ്ങളിൽ ഓഹരി, കടം, സ്വർണം എന്നിവയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
Read More