ബെംഗളൂരു : നടനും സംവിധായകൻ യോഗരാജ് ഭട്ടിന്റെ ഭാര്യാപിതാവുമായ സത്യ ഉമ്മത്തൽ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ ബെംഗളൂരുവിൽ വച്ച് മരണത്തിന് കീഴടങ്ങി. അദ്ദേഹത്തിന് 76 വയസ്സായിരുന്നു. ലൈഫു ഇഷ്ടേനെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സത്യ തന്റെ കരിയറിൽ ജയമന്ന മഗ, കെണ്ടസംപിഗെ, ദനയൂനു, കഡ്ഡിപ്പുഡി, ആക്ട് 1978, പ്രീതി ഗീതി ഇത്യാടി തുടങ്ങി 25ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. സംസ്‌ക്കാരം ഇന്ന് ബെംഗളൂരുവിൽ നടക്കും. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ യോഗരാജ് ഭട്ടിന്റെ വസതിയിൽ പൊതുദർശനത്തിനായി സൂക്ഷിച്ചിരിക്കുന്നു.
Read More