കൊവിഡ് പ്രതിരോധം തീരുമാനിക്കാൻ കേരളത്തിൽ ഇന്ന് അവലോകനയോഗം.

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലുള്ള നിർണ്ണായക തീരുമാനം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗത്തിൽ തീരുമാനിക്കും. കൂടാതെ സ്കൂളുകളിൽ നിയന്ത്രണം കൊണ്ടുവരുന്നതിലും ഞായറാഴ്ച അടച്ചിടൽ, രാത്രികാല കർഫ്യു എന്നിവയിലുള്ള തീരുമാനവും ഇന്നാണ്. ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ കൂടുതൽ നിയന്ത്രണം വരാൻ സാധ്യതയുണ്ട്. നിലവിലെ ക്ലാസുകളുടെ സമയം കുറക്കുന്നതും ഓൺലൈനിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. എന്നാൽ പത്ത്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈനായി തുടരാനാണ് സാധ്യത. എന്നാൽ മാർച്ച് അവസാനം നിശ്ചയിച്ച വാർഷിക പരീക്ഷകൾ മാറ്റാനിടയില്ല.

Read More

കേരളത്തിൽ ഇന്ന് അവലോകന യോഗം; കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും.

Pinarayi+press+meet

തിരുവനന്തപുരം: സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ 11.30 ന് ഓൺലൈനായാണ് യോഗം. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ടതായ നിയന്ത്രണങ്ങളെ പറ്റി യോഗം ചർച്ച ചെയ്യും. കർശനമായ നിയന്ത്രണം വേണമെന്ന് ആരോഗ്യ, റവന്യൂ വകുപ്പുകൾ വിലയിരുത്തുന്നുണ്ട്. എന്നാൽ സാഹചര്യം വിലയിരുത്തി ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് ഏർപ്പെടുത്തുക. സ്‌കൂളുകളുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. വാക്സിനേഷൻ ഊർജിതമാക്കും. മൂന്നാം തരംഗത്തിന് മുന്നോടിയായി ആരോഗ്യ സംവിധാനങ്ങൾ സജമാക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകും. രോഗവ്യാപനം കൂടിയ തിരുവനന്തപുരം, എറണാകുളം…

Read More

അറ്റകുറ്റപണികൾ ദ്രുതഗതിയിൽ; യെലഹങ്ക സോണിലെ സ്ഥിതി വിലയിരുത്തി അവലോകന യോഗം

ബെംഗളൂരു : നഗരത്തിലെ യെലഹങ്ക പരിധിയിലെ സ്ഥിതി വിലയിരുത്തി അവലോകന യോഗം.യുജിഡി ലൈൻ, വാട്ടർ ലൈൻ, ബെസ്‌കോം യുജി പ്രവൃത്തി, ഗ്യാസ് ലൈൻ, ഒഎഫ്‌സി കേബിൾ സ്ഥാപിക്കൽ എന്നിവ അടിയന്തരമായി പൂർത്തിയാക്കണമെന്നും റോഡ് അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും എസ്ആർ വിശ്വനാഥ് എംഎൽഎ പറഞ്ഞു. 110 വില്ലേജുകളിൽ യുജിഡി ലൈൻ, വാട്ടർ ലൈൻ എന്നിവയുടെ പ്രവൃത്തി മന്ദഗതിയിലാണ് നടക്കുന്നത്. ഇതാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താനാകാത്തതിന് കാരണം. ഇക്കാര്യത്തിൽ ബിഡബ്ല്യുഎസ്എസ്ബി അവരുടെ ജോലി ഉടൻ പൂർത്തിയാക്കണം. പണി പൂർത്തിയാക്കിയ റിപ്പോർട്ടുകൾ ബിബിഎംപിക്ക് സമർപ്പിക്കണം, തുടർന്ന് റോഡ്…

Read More
Click Here to Follow Us