ബെംഗളൂരു: ബെലഗാവിയിലും ബെംഗളൂരുവിലും സ്വാതന്ത്ര്യ സമര സേനാനി സങ്കൊല്ലി രായണ്ണയുടെയും ശിവാജിയുടെയും പ്രതിമകൾ അക്രമികൾ ലക്ഷ്യമിട്ടതിനെത്തുടർന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പ്രമുഖ വ്യക്തിത്വങ്ങളെ ബഹുമാനിക്കാനും കിംവദന്തികൾക്ക് ചെവികൊടുക്കുന്നത് ഒഴിവാക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചു. “ശിവാജി മഹാരാജ്, കിത്തൂർ റാണി ചെന്നമ്മ, സങ്കൊല്ലി രായണ്ണ എന്നിവർ രാജ്യത്തിന്റെ സ്വാതന്ത്രത്തിനും, രാജ്യത്തിന്റെ ഏകീകരണത്തിനുമായി പോരാടിയവരാണ് അവരുടെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നത് അപലപിക്കപ്പെടേണ്ടതാണെന്നും ബൊമ്മൈ പറഞ്ഞു. ഞങ്ങളുടെ സർക്കാർ ഒരു അക്രമ പ്രവർത്തനങ്ങളും വെച്ചുപൊറുപ്പിക്കില്ലന്ന്മാത്രമല്ല ഇത് ഗൗരവമായി കാണുകയും അക്രമികളെ കർശനമായി നേരിടുകയും ചെയ്യും എന്ന് മുഖ്യമന്ത്രി പറഞ്ഞു,…
Read More