ഐപിഎൽ, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടും

മുംബൈ : ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ പഞ്ചാബ് കിംഗ്സ് ഇന്ന് കളത്തിൽ ഇറങ്ങും. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേഓഫിന് തൊട്ടരികെയാണ് ബെംഗളൂരു. രണ്ട് കളിയും ജയിച്ചാല്‍ അവസാന നാലില്‍ സ്ഥാനമുറപ്പിക്കാം. പഞ്ചാബിനോട് തോറ്റാല്‍ പതിവുപോലെ കണക്കുകളിലെ കളി നോക്കേണ്ടിവരും. അതേസമയം, ജീവശ്വാസത്തിനായി പഞ്ചാബിന് ജയിച്ചേ തീരൂ. ബെംഗളൂരുവിന് 12 കളിയില്‍ 14ഉം പഞ്ചാബിന് 11 കളിയില്‍ 10ഉം ആണ് പോയിന്‍റ്. സീസണിലെ നേര്‍ക്കുനേര്‍ പോരില്‍ 200 ന് മുകളില്‍ സ്കോര്‍…

Read More

പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി ബെംഗളൂരു

മുംബൈ: ഇന്നലെ നടന്ന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ച് ബെംഗളൂരുവിന് തകർപ്പൻ ജയം. 65 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്. ആദ്യം അടിച്ചൊതുക്കിയും പിന്നീട് എറിഞ്ഞിട്ടും ബെംഗളൂരു ഗംഭീര വിജയമാണ് നേടിയത്. മുന്‍നിരയുടെ മികച്ച ബാറ്റിങ്ങാണ് ബംഗളൂരുവിന് വലിയ സ്‌കോര്‍ നല്‍കിയത്. ആദ്യ പന്തില്‍ വിരാട് കോഹ്‌ലി പുറത്തായെങ്കിലും ഫാഫ് ഡു പ്ലസിസ്, റജത് പതിഡാര്‍, ഗ്ലന്‍ മാക്‌സ്‌വല്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ റണ്‍സ് നേടി. കളിയുടെ ആദ്യ പന്തില്‍ തന്നെ കോഹ്‌ലി പുറത്തായത് ബെംഗളൂരുവിന് തിരിച്ചടിയായില്ല. പ്ലസിസ് 73…

Read More

പ്ലേ ഓഫ് പ്രതീക്ഷയിൽ ബെംഗളൂരുവും ഹൈദരാബാദും

ബെംഗളൂരു: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഉച്ചയ്ക്ക് ശേഷം 3.30ന് മുംബൈയിലാണ് മത്സരം.11 കളിയില്‍ 12 പോയിന്‍റുള്ള ബെംഗളൂരുനും 10 കളിയില്‍ 10 പോയിന്‍റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഈ വിജയം അനിവാര്യമാണ്. ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബെംഗളൂരുനെ 100 പന്തുകള്‍ പോലും തികച്ച്‌ കളിപ്പിക്കാതെ 68 റണ്‍സിന് എറിഞ്ഞിട്ട് ഹൈദരാബാദ് നാണംകെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ബെംഗളൂരിന് ഇത് അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ…

Read More

ഡൽഹിക്കെതിരെ ബെംഗളൂരുവിനു 16 റൺസ് വിജയം

ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന് 16 റണ്‍സ് വിജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 190 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ 16 റണ്‍സുമായി പൃഥ്വി ഷായെ നഷ്ടമായെങ്കിലും തകര്‍ത്തടിച്ച ഡേവിഡ് വാര്‍ണര്‍ ഡല്‍ഹിക്ക് മികച്ച തുടക്കം നല്‍കി. 38 പന്തില്‍ 66 റണ്‍സ് നേടിയ വാര്‍ണറിന്റെ ഇന്നിങ്‌സില്‍ 5 സിക്‌സറും 4 ബൗണ്ടറികളും അടങ്ങിയിരുന്നു. വാര്‍ണര്‍ വീണതിന് പിന്നാലെ അപ്രതീക്ഷിതമായ ഒരു റണ്ണൗട്ടിലൂടെ 14 റൺസ്സുമായി മാര്‍ഷും പുറത്തായി.…

Read More

ബെംഗളൂരു കപ്പടിക്കാതെ വിവാഹം കഴിക്കില്ല, ആർസിബി ഫാൻ

ബെംഗളൂരു: ഐപിഎല്‍ മത്സരങ്ങള്‍ ആവേശം നിറയുമ്പോൾ ഗ്യാലറിയില്‍ നിന്ന് മറ്റൊരു പോസ്റ്റര്‍ കൂടി വൈറലാവുന്നു. ബെംഗളൂരു കപ്പടിക്കാതെ വിവാഹം കഴിക്കില്ല, എന്ന പോസ്റ്ററുമായി ആർസിബി ഫാൻ. ഐപിഎല്‍ 15ാം സീസണിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഇതുവരെ കിരീടത്തില്‍ മുത്തമിടാന്‍ ബെംഗളൂരുവിനു കഴിഞ്ഞിട്ടില്ല. വിചിത്രമായ ബാനറുമായെത്തിയ ആരാധികയുടെ ചിത്രം ഇന്ത്യന്‍ താരം അമിത് മിശ്രയും ട്വീറ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഓര്‍ത്ത് ആശങ്കയുണ്ടെന്നാണ് അമിത് മിശ്ര ചിത്രത്തിനൊപ്പം കുറിച്ചത്. കളിയുടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബെംഗളൂരു. അഞ്ച് മത്സരങ്ങളില്‍ ബെംഗളൂരു ജയിച്ചത് മൂന്നെണ്ണത്തില്‍ മാത്രമാണ് .…

Read More
Click Here to Follow Us