ബെംഗളൂരു: ആധാർ കാർഡോ തായി (പ്രസവ) കാർഡോ ഇല്ലാത്തതിനാൽ തുമാകൂരിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭിണിയായ സ്ത്രീ വ്യാഴാഴ്ച മരിച്ചു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ സുധാകർ, ഉത്തരവിടുകയും അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ നിയോഗിക്കുമെന്നും പറഞ്ഞു. ഇരട്ടക്കുട്ടികളെ പ്രസവിച്ച കസ്തൂരിയെ (30) പ്രവേശിപ്പിക്കാൻ ഡോക്ടറും ആശുപത്രി ജീവനക്കാരും വിസമ്മതിക്കുകയും ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പോകാൻ നിർദേശിക്കുകയും ചെയ്തു. തമിഴ്‌നാട് സ്വദേശിയായ കൂലിപ്പണിക്കാരിയായ യുവതിക്ക് ബെംഗളൂരുവിലേക്ക് പോകുന്നതിന് ആംബുലൻസിന് പണം ക്രമീകരിക്കാനാകാതെ ബുധനാഴ്ച രാത്രി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി.…
Read More