പോലീസ് ജീപ്പ് മോഷ്ടിച്ചയാൾ അറസ്റ്റിൽ.

ബെംഗളൂരു: 45-കാരന്റെ മനസ്സിൽ പോലീസ് വാഹനമോടിക്കണമെന്ന ആഗ്രഹം കലശലായതോടെ സ്റ്റേഷനിൽനിന്ന് ജീപ്പുമെടുത്ത് നേരെ കറങ്ങാനിറങ്ങി. യാത്ര അവസാനിച്ചപ്പോൾ 112 കിലോമീറ്റർ ദൂരം ആണ് അദ്ദേഹം പിന്നിട്ടത്. കർണാടകത്തിലെ ധാർവാഡ് ജില്ലയിലെ അന്നിഗേരി സ്വദേശിയും സ്വകാര്യ ലോജിസ്റ്റിക് കമ്പനിയിൽ ട്രക്ക് ഡ്രൈവറുമായ നാഗപ്പ ഹദപാദ് ആണ് പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് ജീപ്പുമായി കടന്നുകളഞ്ഞത്. നാഗപ്പ പോലീസ് ജീപ്പ് ഓടിക്കണമെന്ന മോഹവുമായി പലപ്പോഴും സ്റ്റേഷന് സമീപത്ത് ചുറ്റിക്കറങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ ബുധനാഴ്ച പുലർച്ചെയാണ് അതിനുള്ള വഴി കിട്ടിയത്. താക്കോൽ ജീപ്പിൽതന്നെ ഉണ്ടായിരുന്നതും സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ…

Read More
Click Here to Follow Us