ആർത്തവാവധിയ്ക്ക് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍വ്വകലാശാലകളിലും ആര്‍ത്തവ അവധി പ്രഖ്യാപിച്ച്‌ ഉന്നത വിദ്യഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹാജര്‍ നിരക്ക് 73 ശതമാനമാക്കി ഉയര്‍ത്തി. കൂടാതെ 18 കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും നല്‍കി. കുസാറ്റിനെ മാതൃകയാക്കിയാണ് തീരുമാനം. കഴിഞ്ഞ ദിവസം എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി പരിഗണനയിലെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബന്ദു പറഞ്ഞിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാന്‍ പരിഗണിക്കുന്നത്. ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി…

Read More
Click Here to Follow Us