ബെംഗളൂരു: ഗോരെഗുണ്ഡെപാളയ മേൽപാലത്തിലൂടെ കടന്നുപോകാൻ ഭാരമേറിയ വാഹനങ്ങൾക്കു ദേശീയ ഹൈവേ അതോറിറ്റി ഉടൻ അനുമതി നൽകും. 5 മാസത്തെ വിലക്കിനുശേഷമാണ് അനുമതി നൽകാനായി എൻഎച്ച്എ ഒരുങ്ങുന്നത്. അനുവദനീയമായ ഭാരം കയറ്റുന്ന വാഹനങ്ങൾക്കു മേൽപാലത്തിൽ പ്രവേശിക്കാൻ അനുമതി നൽകുന്നതിൽ കുഴപ്പമില്ലെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‍സി) സിവിൽ എൻജിനീയറിങ് വിഭാഗം വിലയിരുത്തിയതിനെ തുടർന്നാണിത്. അതേസമയം ഗ്രാനൈറ്റ് പാളികൾ പോലുള്ള അമിതഭാരമുള്ള വസ്തുക്കൾ കയറ്റിയ മൾട്ടി ആക്സിൽ ട്രക്കുകളും മറ്റും തുടർന്നും നിയന്ത്രിച്ചേക്കും. എൻഎച്ച്എഐ യോഗത്തിലാണ് ഐഐഎസ്‍സി വിദഗ്ധർ നിർദേശം മുന്നോട്ടുവച്ചത്. എൻഎച്ച്എഐ അന്തിമ തീരുമാനമെടുക്കുന്നതോടെ…
Read More