ഓപ്പൺ ഹാർട്ട് സർജറി കൂടാതെ നാല് രോഗികളിൽ അയോർട്ടിക് വാൽവ് ഘടിപ്പിച്ചു

ബെംഗളൂരു: നഗരത്തിലെ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ചിലെ ഡോക്ടർമാർ ആദ്യമായി ഓപ്പൺ ഹാർട്ട് സർജറി നടത്താതെ ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ (TAVI) പ്രക്രിയയിലൂടെ നാല് രോഗികളിൽ അയോർട്ടിക് വാൽവ് ഘടിപ്പിച്ചതായി കാർഡിയോ വാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. സി.എൻ.മഞ്ജുനാഥ് അറിയിച്ചു. ഇന്നലെ ആശുപത്രിയിലെത്തിയ ഡോ.മഞ്ജുനാഥ് ഹൃദ്രോഗം നേരിട്ടു പരിശോധിക്കുകയും ചികിൽസയിൽ കഴിയുന്ന രോഗികളുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. നേരത്തെ ഓപ്പൺ ഹാർട്ട് സർജറിയിലൂടെ ഹൃദയത്തിന്റെ അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ പുതിയ രീതിയിലൂടെ ശസ്ത്രക്രിയ…

Read More
Click Here to Follow Us