ആലപ്പുഴ: വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളി ഒന്നര മാസത്തോളം വൈകി നടത്തുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങും. ഉച്ചക്ക് ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ. അഞ്ച് ഹീറ്റ്സുകളിലായാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. തുടർച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും.
Read MoreTag: nehru trophy boat race
കേരളത്തിലെ ജനപ്രിയ നെഹ്‌റു ട്രോഫി വള്ളംകളി ഈ വർഷം യുഎഇയിൽ നടക്കും
തിരുവനന്തപുരം : കേരളത്തിൽ ആലപ്പുഴക്കടുത്തുള്ള പുന്നമട തടാകത്തിൽ വർഷം തോറും നടക്കുന്ന ജനപ്രിയ മത്സരമായ നെഹ്‌റു ട്രോഫി വള്ളംകളി ഈ വർഷം യുണൈറ്റഡ് അറബ് എമിറേറ്റിലെ റാസൽഖൈമയിൽ നടത്താൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള മത്സരം 2022 മാർച്ച് 27 ന് അൽ മർജാൻ ദ്വീപിൽ നടക്കും. യുഎഇയും കേരളവും തമ്മിലുള്ള മനോഹരമായ ബന്ധം കെട്ടിപ്പടുക്കാനാണ് നീക്കമെന്ന് സംഘാടകരുടെ പ്രസ്താവനയിൽ പറയുന്നു. യുഎഇ നെഹ്‌റു ട്രോഫി വള്ളംകളിയുടെ സംഘാടകർ ഇപ്പോൾ യുഎഇയിലുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്…
Read More