ആലുവ: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിൽ വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ മാസം 14ന് വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കേയാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രതി എന്ന നിലയിലുള്ള അവകാശങ്ങൾ പരിഗണിക്കണമെന്നും വിചാരണ ഉടന്‍ തുടങ്ങരുതെന്നും ദിലീപ് നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന് ദിലീപ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയും വിചാരണ തുടങ്ങരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതി നാളെ പരിഗണിക്കും. ബുധനാഴ്ച എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ്…
Read More