6 വയസുകാരനെ ബലി നൽകി; ദൈവ കൽപന പ്രകാരമാണ് ബലി എന്ന് അറസ്റ്റിലായ കുടിയേറ്റ തൊഴിലാളികൾ

ദില്ലി : ആറ് വയസുകാരനെ ബലി നൽകിയ സംഭവത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ അറസ്റ്റിൽ. ദില്ലിയിലെ ലോധി കോളനിയിലെ കെട്ടിട നിർമ്മാണ പ്രദേശത്ത് ആണ് ക്രൂര കൃത്യം നടന്നത്. കൊല്ലപ്പെട്ടത് യുപി സ്വദേശികളുടെ മകനാണ്. പ്രതികളും കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ഒരേ സ്ഥലത്തെ നിർമ്മാണ തൊഴിലാളികളാണ്. ബിഹാർ സ്വദേശികളായ വിജയ് കുമാർ, അമർ കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദൈവകൽപന പ്രകാരം സമ്പത്ത് വര്‍ധിക്കാനാണ് ബലി നടത്തിയതെന്നാണ് അറസ്റ്റിലായവരുടെ മൊഴി. അറസ്റ്റിലായവർ ലഹരിക്ക് അടിമകളെന്ന് പൊലീസ് പറയുന്നു. 

Read More
Click Here to Follow Us