ബെംഗളൂരു: യലഹങ്കയിലെ ഡോ ബി ആർ അംബേദ്കർ ഭവനിൽ ബിബിഎംപി ബുധനാഴ്ച മെഗാവാക്സിനേഷൻ സെന്റർ തുറന്നു. ഈസ്റ്റ് സോണിലെ സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനു പിന്നിലുള്ള എപിഡെമിക് ഡിസീസ് ആശുപത്രി, വെസ്റ്റ് സോണിലെ മല്ലേശ്വരത്തെ യങ്സ്റ്റെർസ് കബഡി ക്ലബ് ഗ്രൗണ്ട് എന്നിവിടങ്ങളിലും ബിബിഎംപി ഇതിന് മുൻപ് മെഗാ വാക്സിനേഷൻ സെന്റർ തുറന്നിട്ടുണ്ട്. ഓരോരുത്തരും വാക്സിൻ എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് മെഗാ വാക്സിനേഷൻ ക്യാമ്പിന്റെ ലക്ഷ്യമെന്ന് ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ഇതുവരെ, 18 വയസ്സിന് മുകളിലുള്ളവരിൽ 80% പേരും ആദ്യത്തെ വാക്സിൻ ഡോസ് എടുത്തിട്ടുണ്ട്, ഏകദേശം 33% പേർ…
Read More