ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തേവലക്കര അരുനെല്ലൂര്‍ ശശിധരന്റെ മകന് എസ് സജിത്തിനെ (32) ആണ് ബെംഗളൂരു മടിവാള മാരുതി നഗര്‍ വെങ്കിടേശ്വര കോളേജിനടുത്തുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: രാധാമണി. ഭാര്യ: വിനു പ്രിയ. മക്കള്‍: അരുണ്‍, ശ്രേയ. സഹോദരങ്ങള്‍: രഞ്ജിത്ത്, സരിത.
Read More